Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപനച്ചിക്കാട് ക്ഷേത്രത്തിലെ...

പനച്ചിക്കാട് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം മഹാനവമിയുടെ പുണ്യനിറവിലേക്ക്

കോട്ടയം : പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം മഹാനവമിയുടെ പുണ്യനിറവിലേക്ക്. മഹാനവമി ദിനമായ ചൊവ്വാഴ്ച നടക്കുന്ന ദക്ഷിണമൂകാംബി സംഗീതോത്സവവും പഞ്ചരത്നകീർത്തനാലാപനവുമാണ് പ്രധാന ആകർഷണം.

നാലു പതിറ്റാണ്ടുകളായി തുടർച്ചയായി നടന്നുവരുന്ന സംഗീതാരാധനയ്ക്ക്  അയ്യാങ്കുടി മണി, വൈക്കം വീരാജമ്മാൾ തുടങ്ങിയ പ്രമുഖ സംഗീതജ്ഞർ നേതൃത്വം നൽകും. പ്രശസ്തരും പുതുതലമുറയിൽപ്പെട്ടവരുമായ നാൽപ്പതിലേറെ സംഗീതജ്ഞർ ഒരേ വേദിയിൽ സംഗമിച്ച് പക്കമേളങ്ങളുടെ അകമ്പടിയോടെ ത്യാഗരാജസ്വാമികളുടെ പഞ്ചരത്നകീർത്തനങ്ങൾ ആലപിക്കും. സംഗീതത്തെ സരസ്വതീദേവിക്കുള്ള ആരാധനയായി സമർപ്പിക്കുന്ന ഈ സംഗീതസംഗമം പനച്ചിക്കാട്ടെ മഹാനവമി ആഘോഷങ്ങളുടെ സവിശേഷ പാരമ്പര്യമാണ്.

ദുർഗാഷ്ടമി ദിനമായ തിങ്കളാഴ്ച ക്ഷേത്രത്തിൽ വിശേഷാൽ അക്ഷരപൂജയും ദുർഗാഷ്ടമി വിളക്കും മഹാരതിയും പുഷ്പാഭിഷേകവും പൂമൂടലും ഉൾപ്പെടെയുള്ള ചടങ്ങുകൾ ക്രമീകരിച്ചിരുന്നു. മഹാനവമി ദിനത്തിൽ വിശേഷാൽ ദർശനത്തിനും പൂജകൾക്കും പുറമേ വൈകിട്ട് ആറുമുതൽ മഹാനവമി വിളക്ക്, അക്ഷരപൂജ, മഹാരതി തുടങ്ങിയ ചടങ്ങുകളും നടക്കും.

നവരാത്രിയോടനുബന്ധിച്ചുള്ള കലോപാസനകളിൽ ഇതിനകം മൂവായിരത്തിലധികം കലാകാരന്മാർ പങ്കെടുത്തുകഴിഞ്ഞു. സംഗീതം, നൃത്തം, വാദ്യകലകൾ തുടങ്ങിയ വിവിധ കലാരൂപങ്ങളിലായി ആയിരത്തഞ്ഞൂറോളം കലാകാരന്മാർകൂടി വരും ദിവസങ്ങളിലെ കലോപാസനകളിൽ പങ്കെടുക്കും. സരസ്വതീസന്നിധിയിലെ കലാമണ്ഡപത്തിൽ രാവും പകലും നീളുന്ന കലാസമർപ്പണങ്ങൾ നവരാത്രി മഹോത്സവത്തിന് സവിശേഷമായ ആത്മീയാനുഭവം പകരുന്നു.

മഹാനവമി ദർശനത്തിനായി വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച നടക്കുന്ന വിജയദശമി വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. ഇരുപതിനായിരത്തോളം കുട്ടികൾ വിദ്യാരംഭത്തിനെത്തുമെന്നാണ് പ്രതീക്ഷ

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രംപ് -സെലെൻസ്‌കി ചർച്ച : വെടിനിർത്തൽ പ്രഖ്യാപനമുണ്ടയില്ല

വാഷിംഗ്‌ടൺ : യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടന്ന ചർച്ചയിൽ വെടിനിർത്തൽ  പ്രഖ്യാപനങ്ങൾ ഉണ്ടായില്ല .ചർച്ച ഫലപ്രദമെന്നും ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ച...

തമിഴ്‌നാട് ബസുകള്‍ കൂട്ടിയിടിച്ച് 12 മരണം: 40 ഓളം പേര്‍ക്ക് പരിക്കേറ്റു

ചെന്നൈ: തമിഴ്‌നാടിന് സമീപം നാച്ചിയാര്‍പുരത്ത് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നാച്ചിയാര്‍പുരം പോളിടെക്‌നിക് കോളജിന് സമീപമാണ്...
- Advertisment -

Most Popular

- Advertisement -