Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsവടശ്ശേരിക്കരയിൽ കാട്ടാനശല്യം...

വടശ്ശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷം; ലക്ഷങ്ങൾ മുടക്കിയ സൗരോർജവേലിയും ക്യാമറകളും നോക്കുകുത്തികൾ

പത്തനംതിട്ട: വടശ്ശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതും കൃഷിനാശം തുടരുന്നതും പ്രദേശവാസികളിൽ ആശങ്ക വർധിപ്പിക്കുന്നു. കാട്ടാനകൾ ജനവാസമേഖലകളിലേക്ക് കടക്കുന്നത് തടയാൻ സൗരോർജവേലികളും നിരീക്ഷണ ക്യാമറകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടും ഫലപ്രദമായ പ്രതിരോധം ഉറപ്പാക്കാനാകുന്നില്ലെന്നതാണ് പ്രധാന പരാതി.

വനാതിർത്തികളിൽ സ്ഥാപിച്ച സംരക്ഷണ സംവിധാനങ്ങൾ തകരുകയും പരിപാലനം കുറയുകയും ചെയ്യുമ്പോൾ ജനങ്ങളുടെ സുരക്ഷയും കർഷകരുടെ ഉപജീവനവും ഒരുപോലെ ഭീഷണിയിലാകുന്നു. വടശേരിക്കരയിൽ കാട്ടാനകൾ സൗരോർജവേലി തകർക്കുന്നതും വാഴ, കപ്പ തുടങ്ങിയ കൃഷികൾ നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്.

വടശ്ശേരിക്കരയിലെ ബൗണ്ടറി, ചിറയ്ക്കൽ, ഒളികല്ല്, കുമ്പളത്താമൺ തുടങ്ങിയ മേഖലകളിൽ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നത് ഇപ്പോൾ പതിവായി കഴിഞ്ഞു. രാത്രിയിൽ മാത്രമല്ല, പകൽസമയത്തും ആനകൾ കൃഷിയിടങ്ങളിൽ തങ്ങുന്നതും വാഴ, കപ്പ, കൈത തുടങ്ങിയ കൃഷികൾ നശിപ്പിക്കുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു.

കൃഷിക്കായി പണം കടംവാങ്ങിയും സ്വന്തം സമ്പാദ്യം ചെലവഴിച്ചും ഇറങ്ങുന്ന കർഷകർക്ക് വിളകൾ നശിക്കുമ്പോൾ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടിവരുന്നത്. വിളകൾക്ക് സംരക്ഷണം ഒരുക്കാൻ വേലികൾ സ്ഥാപിച്ചിട്ടും അവ തകർക്കപ്പെടുന്നതോടെ വീണ്ടും കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. വീടുകളിലും കൃഷിയിടങ്ങളിലും കാട്ടാനകൾ എത്തുമെന്ന ഭീതിയിൽ കഴിയുന്ന കുടുംബങ്ങളുടെ ദൈനംദിന ജീവിതവും ഇതോടെ ദുരിതത്തിലാകുന്നു.

സൗരോർജവേലി സ്ഥാപിച്ചതുകൊണ്ടുമാത്രം കാട്ടാനശല്യത്തിന് പരിഹാരമാകില്ല. വേലിയിൽ വൈദ്യുതി ലഭിക്കുന്നുണ്ടോയെന്നും കമ്പികൾ പൊട്ടിയിട്ടുണ്ടോയെന്നും ബാറ്ററിയും സോളാർ പാനലുകളും പ്രവർത്തിക്കുന്നുണ്ടോയെന്നും പതിവായി പരിശോധിക്കണം. കാടും പടലും വളർന്ന് വേലിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിൽ അവ നീക്കം ചെയ്യുകയും തകർന്ന ഭാഗങ്ങൾ ഉടൻ പുനഃസ്ഥാപിക്കുകയും വേണം. വടശേരിക്കരയിലെ വനാതിർത്തിയിൽ സ്ഥാപിച്ച വേലിയുടെ സംരക്ഷണത്തിനായി വനപാലകരും നാട്ടുകാരും നേരത്തേ ഇടപെട്ടെങ്കിലും ഫലം കണ്ടിരുന്നില്ല

അതുപോലെ, ക്യാമറകൾ സ്ഥാപിക്കുന്നതിനു പുറമേ അവയിൽനിന്നുള്ള വിവരങ്ങൾ തത്സമയം നിരീക്ഷിക്കുകയും കാട്ടാനകളുടെ സാന്നിധ്യം കണ്ടെത്തിയാൽ വേഗത്തിൽ നടപടി സ്വീകരിക്കുകയും വേണം. കാട്ടാനകളുടെ സഞ്ചാരപാതകൾ തിരിച്ചറിഞ്ഞ് ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യമുയരുന്നു.

ലക്ഷങ്ങൾ ചെലവഴിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്ന സാഹചര്യത്തിൽ പദ്ധതികളുടെ ചെലവ്, പ്രവർത്തനക്ഷമത, പരിപാലനം എന്നിവ പരിശോധിക്കണമെന്ന ആവശ്യവും പ്രസക്തമാണ്. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് കർഷകരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര നാളെ

തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി തിരുവാഭരണ ഘോഷയാത്ര നാളെ നടക്കും. രാവിലെ 9.30 ന് കലശാഭിഷേകത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് കാവുംഭാഗം തിരുഏറങ്കാവ് ദേവീക്ഷേത്രത്തിൽ...

വാട്ടര്‍ എടിഎം ഉദ്ഘാടനം നടത്തി

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വാട്ടര്‍ എടിഎമ്മിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ പത്തുലക്ഷം രൂപ...
- Advertisment -

Most Popular

- Advertisement -