Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂനമര്‍ദ്ദം :...

ന്യൂനമര്‍ദ്ദം : ഞായറാഴ്ച വരെ ശക്തമായ മഴ:  അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായമഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച അഞ്ചു ജില്ലകള്‍ ഒഴികെ മഴ മുന്നറിയിപ്പ് ഉള്ള മറ്റു ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് ഉള്ളത്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശ ശക്തമഴയാണ് പ്രവചിക്കുന്നത്.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന തമിഴ്നാട് തീരത്തുത്തിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വരും മണിക്കൂറില്‍ ഇത് ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യത. കൂടാതെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി.മീ. വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം. സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റും സിസിടിവി കാമറകളും ഉടന്‍ സ്ഥാപിക്കും

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെ നേതൃത്വത്തില്‍  ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് പറഞ്ഞു. നേരത്തേ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും...
- Advertisment -

Most Popular

- Advertisement -