Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ സ്ത്രീകളുടെയും...

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എൻ.ക്യു.എ.എസ് അന്തിമ പരിശോധന

ആലപ്പുഴ : ​ദേശീയ ഗുണനിലവാര അംഗീകാരം (എൻ.ക്യു.എ.എസ്) സ്വന്തമാക്കാൻ ഒരുങ്ങി ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. ഇതിന്റെ ഭാഗമായി നിർണായകമായ ദേശീയ തലത്തിലുള്ള പരിശോധനകൾ തുടങ്ങി.

എൻ.ക്യു.എ.എസ് സംഘത്തിലെ ഡോ. ശരണപ്പ ഗാനിഗർ, ഡോ. വിശാൽ ജയ്സ്വാൾ, ഡോ. മദൻ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ത്രിദിന ദേശീയ മൂല്യനിർണയമാണ് ഒക്ടോബർ 22 ന്  ആശുപത്രിയിൽ തുടങ്ങിയത്.

സർക്കാർ ആശുപത്രിയിലെ നവജാത ശിശുക്കൾക്കും അമ്മമാർക്കും മികച്ചതും സുരക്ഷിതവുമായ ആരോഗ്യ പരിചരണം ഉറപ്പിക്കുന്ന ‘ലക്ഷ്യ’ പദ്ധതിയുടെയും നവജാതശിശുക്കൾക്കും കുട്ടികൾക്കും ലഭിക്കുന്ന ആരോഗ്യ പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച ‘മുസ്‌കാൻ’ പദ്ധതിയുടെയും പരിശോധന സംഘം നടത്തും.

​ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ, അത്യാഹിത വിഭാഗം, ശസ്ത്രക്രിയ മുറി, ഇൻ പേഷ്യന്റ്- ഔട്ട് പേഷ്യന്റ് സൗകര്യങ്ങൾ, പകർച്ചവ്യാധി പ്രതിരോധ സംവിധാനങ്ങൾ, രോഗി സൗഹൃദ സേവനങ്ങൾ, അണുബാധ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളും വിലയിരുത്തും.

ദേശീയ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനൊപ്പം സേവനങ്ങളുടെ ഗുണനിലവാരവും രോഗികളുടെ സുരക്ഷയും സംഘം ഉറപ്പുവരുത്തും.  24 മണിക്കൂറും പരിശോധന നടക്കാൻ സാധ്യതയുള്ളതിനാൽ ആശുപത്രിയിലെ മുഴുവൻ വിഭാഗങ്ങളോടും എല്ലായ്പ്പോഴും സജ്ജമായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

​താലൂക്ക്, ജില്ലാ തലങ്ങളിൽ മികവ് തെളിയിച്ച ശേഷമാണ് ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും  ആശുപത്രി  ദേശീയതലത്തിലുള്ള  എൻ.ക്യു.എ.എസ് അന്തിമ പരിശോധനയ്ക്ക് യോഗ്യത നേടിയത്. ദേശീയ അംഗീകാരം ലഭിച്ചാൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വലിയ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ലഭ്യമാകും.

സാധാരണക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ മികവുറ്റതും കാര്യക്ഷമവുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ അംഗീകാരം വഴിയൊരുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ ദീപ്തി പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐഎച്ച്ആര്‍ഡി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ്‌സയന്‍സ് ജനുവരിയില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിപ്ലോമ ഇന്‍ ഡാറ്റ എന്ററി ടെക്നിക്ക് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ , സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി...

വേമ്പനാട്ട് കായലിൽ ഹൗസ്​ബോട്ടിൽ വെള്ളംകയറി: യാത്രക്കാരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു

ആലപ്പുഴ: സഞ്ചാരികളുമായി യാത്ര നടത്തുന്നതിനിടെ ഹൗസ്ബോട്ടിലേക്ക്​ വെള്ളം ഇരച്ചുകയറി. ഉടൻ ജെട്ടിയിലേക്ക് അടുപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി. ശനിയാഴ്ച വേമ്പനാട്ട് കായലിലാണ് സംഭവം. ആലപ്പുഴ സ്വദേശി സോണിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടന്റെ അടിഭാഗത്ത്...
- Advertisment -

Most Popular

- Advertisement -