Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiപൂജ അവധി...

പൂജ അവധി : കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് അഞ്ച് ദിവസം നേടിയ വരുമാനം 4,06,000 രൂപ

ഇടുക്കി : പൂജ അവധി ദിവസങ്ങളിൽ മൂന്നാറിലേക്ക് വിനോദസഞ്ചാരികൾ കൂട്ടമായെത്തിയപ്പോൾ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് സർവീസിനും മികച്ച വരുമാനം ലഭിച്ചു. ഒക്ടോബർ 17 മുതൽ 21 വരെയുള്ള അഞ്ചു ദിവസത്തിനിടെ 1191 പേരാണ് രണ്ടു ഡബിൾ ഡെക്കർ ബസുകളിൽ യാത്ര ചെയ്തത്. 4,06,000 രൂപ വരുമാനമായി ലഭിച്ചു.

മുകൾ നിലയിൽ ഒരാൾക്ക് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയാണ് നിരക്ക്. മുകൾ നിലയിൽ 38 സീറ്റും താഴത്തെ നിലയിൽ 12 സീറ്റുമാണുള്ളത്. രാവിലെ 9 മുതൽ വൈകീട്ട് 4.30 വരെ ആറ് സർവീസുകളാണ് രണ്ടു ബസും കൂടി നടത്തുന്നത്. മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് വേറിട്ട യാത്രാനുഭവം സമ്മാനിക്കുന്ന പദ്ധതിയാണ് കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസുകൾ.

മൂന്നാറിലെ മഞ്ഞുമൂടിയ മലനിരകളുടെയും പച്ചപ്പാർന്ന തേയിലത്തോട്ടങ്ങളുടെയും മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള യാത്രയാണ് ഡബിൾ ഡെക്കർ ബസുകളെ സഞ്ചാരികളുടെ പ്രിയപ്പെട്ട ആകർഷണമാക്കി മാറ്റുന്നത്. മൂന്നാറിൽ നിന്നു കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലൂടെ ആനയിറങ്കൽ ഡാമിനു സമീപം വരെയാണ് യാത്ര. അഞ്ചിടങ്ങളിൽ ബസ് നിർത്തി പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലകാലം: സത്രം-പുല്ലുമേട് കാനനപാതയിലൂടെയെത്തിയ ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ശബരിമല: സത്രം പുല്ലുമേട് കാനനപാതയിലൂടെ എത്തിയ അയ്യപ്പഭക്തന്മാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധന. ഈ വര്‍ഷം സത്രം-പുല്ലുമേട് കാനനപാത വഴി ഡിസംബര്‍ 18 വരെയുള്ള കണക്ക് പ്രകാരം ആകെ 87128 പേരാണ്...

പട്ടാപ്പകൽ സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച പ്രതികൾ പിടിയിൽ

പത്തനംതിട്ട : സൗരോർജ്ജവിളക്ക് പ്രവർത്തിപ്പിക്കുന്ന  ബാറ്ററി പട്ടാപ്പകൽ മോഷ്ടിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിൽ. വെച്ചൂച്ചിറ കുമ്പിത്തോട് പൊരുവത്തിൽ വീട്ടിൽ  ലിബിൻ കെ ചാക്കോ(30),  കൂത്താട്ടുകുളം വെച്ചൂച്ചിറ കാവും മുഖത്ത് വീട്ടിൽ ആശിഷ്...
- Advertisment -

Most Popular

- Advertisement -