Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാര്‍ഷിക സംരംഭങ്ങള്‍ക്ക്...

കാര്‍ഷിക സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കും : റോണി കെ ബേബി എംഎല്‍എ

കോട്ടയം : നെടുംകുന്നം റബര്‍ കര്‍ഷക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സെമിനാറും നിക്ഷേപക സംഗമവും നടത്തി. സംഘം പ്രസിഡന്റ് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ പ്രൊഫസര്‍ റോണി കെ ബേബി എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ദേശീയ യോഗ ചാമ്പ്യന്‍ അനയ് അഭിലാഷ്, മദര്‍ തെരേസ അവാര്‍ഡ് ജേതാവ് ബാബു കുട്ടന്‍ചിറ എന്നിവരെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് മുതിരമല നിക്ഷേപക നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. നെടുംകുന്നം കൃഷി ഓഫീസര്‍ അനില്‍ സെബാസ്റ്റ്യന്‍ ക്ലാസ് നയിച്ചു. അഡ്വക്കേറ്റ് പിസി മാത്യു, രഞ്ജന്‍ രവീന്ദ്രന്‍, ജോ തോമസ് പായിക്കാടന്‍, സണ്ണി ഏത്തക്കാട്, സോജന്‍ സക്കറിയ, സേവ്യര്‍ ജേക്കബ്, ബ്ലെസ്സി സെബാസ്റ്റ്യന്‍, ബിന്ദു ബിനോദ്, സെല്‍വി വിജയന്‍, ഷീജ എം ചെറിയാന്‍, അനില സി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയയാൾ മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ യുവാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസം മുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെങ്ങാട്ടു വിളയിൽ ബാബു (55) ആണ് മരിച്ചത്. വീട്ടിലെ മോട്ടർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവിന് ശ്വാസം...

വീണ്ടും പാക് പ്രകോപനം : ജമ്മുവിനേയും പഞ്ചാബിനേയും ലക്ഷ്യമിട്ട് ഡ്രോണാക്രമണ ശ്രമം

ന്യൂഡൽഹി : ജമ്മുവിനേയും പഞ്ചാബിനേയും ലക്ഷ്യമിട്ട് ഡ്രോണാക്രമണ ശ്രമം. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ഡ്രോണാക്രമണ ശ്രമം സൈന്യം തകർത്തു. എട്ടു മിസൈലുകൾ സൈന്യം വ്യോമപ്രതിരോധ മാർ​ഗത്തിലൂടെ നിർവീര്യമാക്കി.പാക്കിസ്ഥാന്റെ എഫ്...
- Advertisment -

Most Popular

- Advertisement -