Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴയുടെ...

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു ; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു.  ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ലക്ഷദ്വീപ് മേഖലയിൽ നിന്ന് തെക്കൻ കേരളത്തിലൂടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നു.

മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ‘അർണബ് ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റ് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഇന്ന് അർധരാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച ഇതേ മേഖലയിൽ അതിശക്തമായ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.

തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി കൂടുതൽ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറുകയും ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ് – യാനം തീരങ്ങൾക്കിടയിലൂടെ, ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിൽ, മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്ററും, പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്തമഴ മുന്നറിയിപ്പ് : ജാഗ്രതവേണമെന്ന് ജില്ലാ കലക്ടര്‍

പത്തനംതിട്ട : ജില്ലയില്‍ ഇന്നും നാളയും അതിശക്ത മഴയ്ക്ക് കാലാവസ്ഥ വകുപ്പ് സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍...

ഡൽഹി ചെങ്കോട്ടയിൽ ഉണ്ടായ സ്ഫോടനം: പ്രതികളെ വേട്ടയാടിപ്പിടിക്കും:  അമിത് ഷാ

ന്യൂദല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നില്‍ ഇനിയും പ്രതികളുണ്ടെന്നും ഒരാളെപ്പോലും ബാക്കിവെയ്‌ക്കാതെ എല്ലാവരേയും വേട്ടയാടിപ്പിടിക്കും എന്നും അന്വേഷണോദ്യോഗസ്ഥരോട് അമിത് ഷാ. ദല്‍ഹി സ്ഫോടനം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലായിരുന്നു അമിത് ഷാ സംസാരിച്ചത്. അന്വേഷണ ഏജന്‍സികളുടെ...
- Advertisment -

Most Popular

- Advertisement -