Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsമഴ കുറയുന്നു...

മഴ കുറയുന്നു ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റു ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ല.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇതോടൊപ്പം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിശക്ത ചുഴലിക്കാറ്റ് ‘ഓർണബ്’ സ്ഥിതി ചെയ്യുന്നതായി കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റ്  വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് 28-ന് ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ് – യാനം തീരങ്ങൾക്കിടയിലൂടെ, ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിൽ,  പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെ അതിശക്തമായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അച്ഛനമ്മമാർ ആശുപത്രിയിൽ ഉപേക്ഷിച്ച കുഞ്ഞിന് സർക്കാർ സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : അച്ഛനമ്മമാർ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്....

സംസ്ഥാനത്ത് പരക്കെ മഴ തുടരും : 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള നാലു...
- Advertisment -

Most Popular

- Advertisement -