Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsപരീക്ഷാ ക്രമക്കേട്...

പരീക്ഷാ ക്രമക്കേട് : പിഎസ് സി ചെയര്‍മാന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും

തിരുവനന്തപുരം : പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പിഎസ് സി ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. രാവിലെ 11 ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് ബൈജുവിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുള്ളത്.

അന്വേഷണത്തിന്റെ ഭാഗമായി പിഎസ്സി അംഗങ്ങളായ എസ്.എ. സെയ്ഫ്, എസ്. ശ്രീകുമാര്‍, സ്റ്റാലി തോമസ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നേരത്തെ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തില്ലെന്നായിരുന്നു പിഎസ് സി ചെയര്‍മാന്‍ എംആര്‍ ബൈജു പറഞ്ഞിരുന്നത്.

മൊഴിയെടുക്കണമെങ്കില്‍ അന്വേ,ണ സംഘം പിഎസ് സി ആസ്ഥാനത്ത് എത്തണമെന്നും ബൈജു അഭിപ്രായപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍, അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെയും, പ്രധാനപ്പെട്ടവരെ ചോദ്യം ചെയ്യാത്തതിലും ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാലരാമപുരം കൊലപാതകം : ജോത്സ്യന്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു .കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസനെന്ന ജോത്സ്യനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കുഞ്ഞിന്റെ അമ്മ ശ്രീതുവുമായി...

പമ്പ – ശബരിമല നിർദ്ദിഷ്ഠ റോപ് വേ നിർമാണത്തിൻ്റെ തടസങ്ങൾ നീങ്ങുന്നു

പത്തനംതിട്ട : പമ്പ - ശബരിമല നിർദ്ദിഷ്ഠ റോപ് വേ നിർമാണത്തിൻ്റെ തടസങ്ങൾ നീങ്ങുന്നു. 8 വർഷം മുമ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. പമ്പ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് സന്നിധാനത്ത് മാളികപ്പുറം...
- Advertisment -

Most Popular

- Advertisement -