ന്യൂഡൽഹി : ഡൽഹിയിലെ മംഗോൾപുരി വ്യവസായ മേഖലയിലെ ഷൂ നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു.രണ്ടു പേർക്കു പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു തീപിടിത്തം.ഫാക്ടറിയുടെ ബേസ്‌മെന്റിൽനിന്നാണ് തീ പടർന്നത് .തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.





