Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംസ്ഥാനത്ത് മെയ്...

സംസ്ഥാനത്ത് മെയ് മാസം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ആലപ്പുഴ ജില്ലയില്‍: 59 ദുരിതാശ്വാസ ക്യാമ്പുകള്‍

ആലപ്പുഴ: സംസ്ഥാനത്ത് മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ആലപ്പുഴ ജില്ലയില്‍. 713.4 മി.മീ. മഴയാണ് ജില്ലയില്‍ കഴിഞ്ഞ മാസം ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 32.78 മി.മീ. മഴയാണ് ലഭിച്ചത്. കാര്‍ത്തികപ്പള്ളി (61 മി.മീ.), മങ്കൊമ്പ് (60.2 മി.മീ.) ആണ് ജില്ലയില്‍ ഏറ്റവുമധികം മഴ ലഭിച്ച പ്രദേശങ്ങള്‍. ജില്ലയില്‍ കൃഷിയുമായി ബന്ധപ്പെട്ട് 2455 ഹെക്ടര്‍ വിള-നെല്‍കൃഷി നാശം സംഭവിച്ചു. ഏകദേശം 32 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കെ.എസ്.ഇ.ബി. 1.75 കോടി രൂപയുടെ നാശനഷ്ടവും കണക്കാക്കിയിട്ടുണ്ട്.

ജില്ലയിലെ 59 ദുരിതാശ്വാസ ക്യാമ്പുകളിലായി 2220 കുടുംബങ്ങളിലെ 2657 പുരുഷന്‍മാരും 3052 സ്ത്രീകളും 1059 കുട്ടികളുമടക്കം 6768 പേര്‍ കഴിയുന്നു. നിലവില്‍ അമ്പലപ്പുഴ- 28, മാവേലിക്കര- 11, കാര്‍ത്തികപ്പള്ളി എട്ട്, ചേര്‍ത്തല നാല്, കുട്ടനാട് അഞ്ച്, ചെങ്ങന്നൂര്‍ മൂന്ന് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അമ്പലപ്പുഴയില്‍ 1682 കുടുംബങ്ങളില്‍ നിന്നായി 5382 പേരാണ് ക്യാമ്പിലുള്ളത്. മാവേലിക്കരയില്‍ 185 കുടുംബങ്ങളില്‍ നിന്നായി 558 പേരും കാര്‍ത്തികപള്ളിയില്‍ 274 കുടുംബങ്ങളില്‍ നിന്നായി 570 പേരും ക്യാമ്പുകളില്‍ കഴിയുന്നു. ചേര്‍ത്തലയില്‍ 48 കുടുംബങ്ങളിലെ 150 പേരും കുട്ടനാട് 22 കുടുംബങ്ങളിലെ 75 പേരും ചെങ്ങന്നൂര്‍ ഒമ്പത്് കുടുംബങ്ങളിലെ 33 പേരും ക്യാമ്പുകളില്‍ കഴിയുന്നു.

ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഒരു വീടുകൂടി പൂര്‍ണമായി തകര്‍ന്നു. മഴക്കെടുതിയില്‍ ഇതുവരെ ആകെ ഏഴ് വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. ഭാഗീകമായി തകര്‍ന്ന വീടുകളുടെ എണ്ണം 160 ആണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാന്‍ഹായ് 503 കപ്പലിന്റെ സേഫ്റ്റി ബോട്ട് ആലപ്പുഴ തീരത്തടിഞ്ഞു

ആലപ്പുഴ : അറബിക്കടലില്‍ തീപ്പിടിച്ച വാന്‍ഹായ് 503 കപ്പലിന്റെ സേഫ്റ്റി ബോട്ട് തീരത്തടിഞ്ഞു. ഇന്നലെ രാത്രിയോടെ ആലപ്പുഴ- പറവൂര്‍ തീരത്താണ്  പ്രദേശവാസികള്‍ ബോട്ട് കണ്ടെത്തിയത്. കൊല്ലം ആലപ്പാട് തീരത്ത് ബാരല്‍ അടിഞ്ഞിരുന്നു. ഓറഞ്ച്...

ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ  മഹാപിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു.

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ കർക്കിടകവാവിനോട നുബന്ധിച്ച് മഹാ പിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു. ശ്രാദ്ധമന്ത്രങ്ങളുടെ ജപത്തിനു ശേഷം ഭക്തർ ബലിയുടെ അന്നം പുഴയിൽ സമർപ്പിച്ചു. ചടങ്ങുകൾക്ക്  രമേശ് ഇളമൺ നമ്പൂതിരി, കൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -