Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsചക്രവാതച്ചുഴി :...

ചക്രവാതച്ചുഴി : ഞായാറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മൂന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട ജില്ലയിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ലക്ഷദ്വീപിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തീരദേശ കര്‍ണാടകയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.

തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ മൂന്നാമതൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഞായറാഴ്ച വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും  മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്  വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജൂലൈ മാസത്തെ റേഷൻ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആഗസ്റ്റ് 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷൻ വ്യാപാരികൾക്ക്...

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ : രമേ​ശ് ചെ​ന്നി​ത്ത​ല- ​ജോ​സ​ഫ് വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ചെ​ന്നൈ: സം​സ്ഥാ​ന​ത്തെ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ടം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി ​ജോ​സ​ഫ് വി​ജ​യി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന 'ഓപ്പറേ​ഷ​ൻ തൂ​ഫാ​ൻ-ദ ​നാ​ർ​ക്കോ...
- Advertisment -

Most Popular

- Advertisement -