കുവൈത്ത് സിറ്റി : മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്ക്.അപകടത്തിൽ ഒരു നഴ്‌സിന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു .മറ്റ് 10 പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ.





