Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴയ്ക്ക്...

ശക്തമായ മഴയ്ക്ക് സാധ്യത: തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നുമണിക്കൂർ നേരത്തേക്ക് തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വ്യാഴാഴ്ച ഇടുക്കി, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെലുങ്കാനയുടെ കിഴക്കൻ മേഖലക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഇത്‌ വടക്കോട്ട് നീങ്ങി അടുത്ത ആറുമണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിനും സമീപ പ്രദേശങ്ങൾക്കും മുകളിൽചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ തമിഴ്‌നാടിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്‍റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതി ലോല മേഖല: സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് 28-ന്  ഏഴ്​ വില്ലേജുകളിൽ കരിദിനം

പത്തനംതിട്ട: പരിസ്ഥിതി മേഖല വിജ്ഞാപനത്തിലെ നിർദ്ദേശങ്ങളെ യു. ഡി. എഫ് സർക്കാർ പൂർണ്ണമായി പിന്തുണയ്ക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള കൊടും ചതിയാണെന്നും സി. പി. എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വാർത്ത സമ്മേളനത്തിൽ...

വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ 11 വയസുകാരന്റെ തലയിൽ തുന്നലിട്ടെന്ന് ആരോപണം

വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ 11 വയസുകാരന്റെ തലയിലെ മുറിവിൽ തുന്നലിട്ടെന്ന് ബന്ധുക്കളുടെ ആരോപണം.വീട്ടിൽ തെന്നിവീണ് തലക്ക് പരിക്കേറ്റ നിലയിൽ ഇന്നലെ വൈകിട്ട് ആശുപത്രിയിൽ എത്തിച്ച സുജിത്ത്-സുരഭി...
- Advertisment -

Most Popular

- Advertisement -