Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsമെഴുവേലി, നെടുമ്പ്രം...

മെഴുവേലി, നെടുമ്പ്രം സ്മാർട് വില്ലജ് ഓഫീസുകളുടെ ഉദ്ഘാടനം

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ 100 ദിനകർമ്മ പരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച മെഴുവേലി, നെടുമ്പ്രം സ്മാർട് വില്ലജ് ഓഫീസുകൾ റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ ന്യായവിലയിൽ ചില സ്ഥലങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായത് ഏകീകരിച്ച് പുനർ നിർണയിക്കുന്ന പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് മെഴുവേലിയിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.

പൊതുജനങ്ങൾ സർട്ടിഫിക്കറ്റുകൾ, ഭൂമി സംബന്ധമായ കാര്യങ്ങൾ തുടങ്ങി  ദൈനംദിന ആവശ്യങ്ങൾക്ക് ഏറ്റവും  ആശ്രയിക്കുന്നത് വില്ലേജ് ഓഫീസുകളെയാണ്.  വില്ലേജ് ഓഫീസ് സ്മാർട്ട് ആകുന്നതിലൂടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ അബിൻ വർക്കി എംഎൽഎ അധ്യക്ഷനായി.

ജില്ലാ കലക്ടർ എ നിസാമുദ്ദീൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വിനീത അനിൽ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എ നെജോമോൻ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പോൾ രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തഥാഗത്, മെഴുവേലി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ചെയർപേഴ്സൺ  ബി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

നെടുമ്പ്രം സ്മാർട്ട്‌ വില്ലജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ വർഗീസ് മാമൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ കലക്ടർ എ. നിസാമുദ്ദീൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ. ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശശികല ശ്രീകുമാർ, ആശ മോഹൻ, തിരുവല്ല സബ് കലക്ടർ പാർവതി ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കുറ്റൂർ വില്ലേജ് ഓഫീസിന്റെ തറക്കല്ലിടീലും മന്ത്രി നിർവഹിച്ചു. വർഗീസ് മാമൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കലക്ടർ എ നിസാമുദ്ദീൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം നീതു മാമൻ കൊണ്ടൂർ, തിരുവല്ല സബ് കലക്ടർ പാർവതി ഗോപകുമാർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി

കൊച്ചി : പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.എതിർ സ്ഥാനാർഥി സിപിഎം സ്വതന്ത്രൻ കെ.പി മുഹമ്മദ് മുസ്‌തഫയാണ് ഹർജി നൽകിയത്.340 പോസ്റ്റൽ...

ജ്യോതിഷാലയത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാളെ  പൊലീസ് അറസ്റ്റ് ചെയ്തു

അടൂർ: മദ്യലഹരിയിൽ ജ്യോതിഷാലയത്തിന് നേരെ ആക്രമണം നടത്തുകയും നടത്തിപ്പുകാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് തട്ടാരുപടി ചേലക്കാപറമ്പിൽ അജീഷിനെ (47) ആണ് പിടികൂടിയത്. തട്ടാരുപടിയിലെ വിഷ്ണു...
- Advertisment -

Most Popular

- Advertisement -