Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്ത്...

പെരിങ്ങര ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ മേൽക്കൂരയുടെ സീലിംഗ് ഇളകി വീണ് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ മേൽക്കൂരയുടെ സീലിംഗ് ഇളകി വീണ് രണ്ട് വനിതാ ജീവനക്കാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. പഞ്ചായത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് അപകടം നടന്നത്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനീത കെ, സുമതി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജീവനക്കാരെ ഉടനെ ചാത്തങ്കരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച്  ചികിത്സ നൽകി.

പി.വി.സി. പാനൽ ഉപയോഗിച്ച് നിർമ്മിച്ച മേൽക്കൂരയുടെ ഭാഗങ്ങൾ ജീവനക്കാർ ജോലി ചെയ്തിരിക്കുമ്പോഴാണ് ഇളകി വീണത്. കാലപ്പഴക്കത്താൽ ഇളകി വീണതാകാമെന്നാണ് നിഗമനം. മേൽക്കൂരയുടെ ഭാഗങ്ങൾ ഇളകി വീണപ്പോൾ ഈ ഭാഗത്ത് മറ്റ് ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

അതേസമയം കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കം തുടർന്ന് കെട്ടിടം അപകട ഭീഷണി നേരിടുകയായിരുന്നു. ഇത് സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ നിരന്തരം പഞ്ചയത്ത് പടിക്കൽ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.  പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലേക്ക് പ്രവർത്തനം മാറിയിട്ട് ഏതാനും വർഷങ്ങൾ മാത്രം ആയിട്ടുള്ളു. ഇതിന് മുമ്പും സമാനമായ രീതിയിൽ സീലിങ് ഇളകി വീണിരുന്നു. രാത്രിസമയം ആയതിനാൽ അന്നും  അപകടം ഒഴിവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്രവാതച്ചുഴി : ഞായാറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മൂന്ന് ജില്ലകളിലാണ് മഴ...

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണ ധ്വജത്തിനുള്ള തേക്ക് മരത്തിൻ്റെ തൈലാധിവാസം നടന്നു

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണ ധ്വജനിർമ്മാണത്തിനുള്ള തേക്ക് മരം എണ്ണത്തോണിയിൽ തൈലാധിവാസത്തിനായി നിക്ഷേപിച്ചു. ഇനിയും 6 മാസത്തോളം ധ്വജസ്തംഭത്തിനുള്ള തേക്ക് മരം എണ്ണത്തോണിയിൽ വിശ്രമിക്കും. രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക്...
- Advertisment -

Most Popular

- Advertisement -