Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഫോട്ടോ പോസ്റ്റ്...

ഫോട്ടോ പോസ്റ്റ് ചെയ്തതിൽ തർക്കം ; അടൂരിൽ പ്ലസ് വൺ വിദ്യാർഥിക്കു ക്രൂരമർദനം: പൊലീസ് കേസെടുത്തു

​അടൂർ : സമൂഹമാധ്യമത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്കു നേരെ റാഗിംഗും ക്രൂരമർദനവും. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്ലസ്ടു വിദ്യാർഥികളെ 15 ദിവസത്തേക്ക് സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

​​നവംബർ 4-ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഫോട്ടോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ ഗ്രൂപ്പിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ തർക്കവും അസഭ്യം പറയലും ഉണ്ടായിരുന്നു.ഇതിന്റെ തുടർച്ചയായി, മൂന്ന് പ്ലസ് വൺ വിദ്യാർഥികളെ അഞ്ച് പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് ക്ലാസിൽ നിന്ന് വിളിച്ചിറക്കി സ്കൂൾ ഓഡിറ്റോറിയത്തിന്റെ പിന്നിലെത്തിച്ചു.

​ഇതിൽ ഒരു വിദ്യാർഥിയെ ശുചിമുറിയിൽ പൂട്ടിയിടുകയും മറ്റൊരു വിദ്യാർഥിയെ പിടിച്ചുവയ്ക്കുകയും ചെയ്ത ശേഷം, മൂന്നാമത്തെ വിദ്യാർഥിയെ ഇടിവള ഉപയോഗിച്ച് നെറ്റിയിലും മുഖത്തും ഇടിക്കുകയും പുറത്ത് മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.​മർദനത്തിൽ നെറ്റി ചതയുകയും ചുണ്ട് മുറിയുകയും ചെയ്ത പ്ലസ് വൺ വിദ്യാർഥി അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

തുടർന്ന് സ്കൂൾ അധികൃതരും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും, സ്കൂളിൽ ചേർന്ന പിടിഎ യോഗം പ്രതികളായ അഞ്ച് പ്ലസ്ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികം

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ  എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറിയും കൽക്കട്ട അതിരൂപതാ ബിഷപ്പുമായ ജോഷ്വാ മോർ ബർണബാസ്...

നടൻമാർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം : സിനിമാമേഖലയിലെ പ്രമുഖർക്കെതിരെയുള്ള ആരോപണത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്നിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ്...
- Advertisment -

Most Popular

- Advertisement -