കൊല്ലം : കൊട്ടിയം ഓക്സ്‍ലിയം ഐ എസ് സി സ്കൂളിലെ മുപ്പതോളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം.സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാരും രക്ഷിതാക്കളും ആരോപിക്കുന്നത്. ശ്വാസം മുട്ടൽ, തലവേദന, ഛർദി തുടങ്ങിയ പ്രശ്നങ്ങളാണ് വിദ്യാർഥികൾക്കുണ്ടായത്.കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.





