Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsമൂഴിയാർ ഡാമിൽ...

മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

പത്തനംതിട്ട : ശക്തമായ മഴയെ തുടര്‍ന്ന് കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് നിലനിൽക്കുന്നു. ഏതു സമയത്തും ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നും അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുമെന്നും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.

ഡാമില്‍ നിന്ന് ജലം തുറന്നു വിടുന്നതു മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം എന്നതിനാലും കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാർ ഡാം മുതൽ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസീക്കുന്നവരും, ആളുകളും, പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മേൽപ്പാലം നിർമാണം: തൃപ്പക്കുടം റെയിൽവേ ഗേറ്റ്  അടക്കും

ആലപ്പുഴ: അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 115 (തൃപ്പക്കുടം ഗേറ്റ്) ഒക്ടോബർ 27 ന് രാവിലെ എട്ട് മണി മുതൽ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി  സ്ഥിരമായി അടച്ചിടുമെന്ന്...

ക്ഷീര തീരം പദ്ധതി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പുതിയ വരുമാനസ്രോതസ്സാകും- മന്ത്രി ജെ ചിഞ്ചുറാണി

ആലപ്പുഴ: പാൽ ഉല്പാദനത്തിൽ  സംസ്ഥാനം സ്വയംപര്യാപ്തമാകുവാൻ  എല്ലാവരും ഒത്തു ചേർന്ന് പരിശ്രമിക്കണമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പുന്നപ്ര ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാ ക്ഷീര സംഗമവും...
- Advertisment -

Most Popular

- Advertisement -