Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeEducationമത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്...

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റെസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റെസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.

അപേക്ഷ ഫോറവും വിശദവിവരങ്ങളും മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോറം ജൂണ്‍ 25-ന് മുമ്പ് മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കണം. ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.

ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുളളു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുപ്പള്ളി ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം: പുതുപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പള്ളിയിൽ ജോലിയ്ക്ക് എത്തിയ തൃപുര സ്വദേശി സുജീൻ ദാസ് (28) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ആസാം...

പ്രളയസാധ്യത : തോട്ടപ്പള്ളിയിലെ 34 ഷട്ടറുകളും തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും തുറന്നു 

ആലപ്പുഴ :  കനത്തമഴയും നീരൊഴുക്കും തുടർന്നുള്ള പ്രളയസാധ്യതയെ പ്രതിരോധിക്കാനും വെള്ളം സുഗമമായി കടലിലേക്ക് ഒഴുക്കിപ്പോകാനും ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചതായും ജില്ല പൂർണ്ണസജ്ജമാണെന്നും ജില്ലാ കളക്ടർ ഷാജി വി നായർ പറഞ്ഞു. കിഴക്കൻ...
- Advertisment -

Most Popular

- Advertisement -