Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈത്തിലെ മൻഗഫിൽ...

കുവൈത്തിലെ മൻഗഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ മേപ്രാൽ സ്വദേശിയും

തിരുവല്ല: കുവൈത്തിലെ മൻഗഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ തിരുവല്ല സ്വദേശിയും. തിരുവല്ല  മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ വീട്ടിൽ  തോസ് സി ഉമ്മൻ (ജോബി-37) ആണ് മരിച്ചത്.അഞ്ച് വർഷം മുമ്പ് എൻ.ഡി. ടെക്നീഷ്യൻ ആയാണ് തോമസ് സി. ഉമ്മൻ കുവൈറ്റിൽ  ജോലിക്കായി പോയത്.

തീപിടിത്തവിവരം അറിഞ്ഞ് ഭാര്യ അടക്കമുള്ള ബന്ധുക്കൾ ഇന്നലെ മുതൽ തോമസ് സി. ഉമ്മനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.  ഇന്ന് രാവിലെയാണ് മരണവിവരം അറിഞ്ഞതെന്ന് വീട്ടുകാർ പറഞ്ഞു.പുതിയതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾക്കായി ആഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയാണ് തോമസിന്റെ അന്ത്യം. ഭാര്യ: മറിയാമ്മ ജോണിക്കുട്ടി. മകൾ: ജസീക്(യു.കെ.ജി).

തിരുവല്ല സ്വദേശിയായ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനിയുടെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷു ബംപർ നറുക്കെുപ്പ് : ഒന്നാം സമ്മാനം VD 204266 നമ്പർ ടിക്കറ്റിന്

തിരുവനന്തപുരം : വിഷു ബംപർ നറുക്കെുപ്പ് ഫലം പ്രഖ്യാപിച്ചു. 12 കോടിയുടെ ഒന്നാം സമ്മാനം VD 204266 ടിക്കറ്റിന് ആണ്. പാലക്കാട്ടെ ഏജന്റ് ജസ്വന്താണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി...

9/11 മോഡൽ ഭീകരാക്രമണത്തിന് ടെൽ അവീവിലെ കെട്ടിടത്തിൽ ഇടിച്ചിറക്കാൻ സഹപൈലറ്റ് പദ്ധതിയിട്ടു

വാഷിങ്ടൻ : ഫ്ലൈദുബായ് വിമാനത്തിന്റെ സഹപൈലറ്റ് ഹമ്മാം അൽ ഹമ്മാമി വിമാനം ടെൽ അവീവിലെ കെട്ടിടത്തിൽ ഇടിച്ചിറക്കാൻ പദ്ധതിയിട്ടതായി ഇറ്റാലിയൻ പത്രമായ ‘കോറിയറെ ഡെല്ല സെറ’ റിപ്പോർട്ട് ചെയ്തു. ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തെ...
- Advertisment -

Most Popular

- Advertisement -