Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് വിവാദം...

നീറ്റ് വിവാദം : 1563 പേരുടെ ഗ്രേസ് മാർക്ക് റദ്ദാക്കും

ന്യൂഡൽഹി : നീറ്റ് പരീക്ഷയിൽ ക്രമക്കേടെന്ന ഹർജിയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ് നടത്താനുളള എൻടിഎ ഉന്നതതല സമിതിയുടെ ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. മതിയായ സമയം ലഭിക്കാത്തതിനു 1563 വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രേസ് മാർക്ക് റദ്ദാക്കും. ഇവർക്ക് റീടെസ്റ്റിനുള്ള അവസരം നൽകും. റീടെസ്റ്റ് എഴുതിയില്ലെങ്കിൽ ​ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള മാർക്കായിരിക്കും നൽകുക. റീടെസ്റ്റ് ഈ മാസം 23 ന് നടത്തും

1563 പേർക്ക് 3 മണിക്കൂർ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 2018 ലെ സുപ്രീം കോടതി വിധി പ്രകാരം ഗ്രേസ് മാർക്ക് നൽകിയത്.വിഷയം വിവാദമായതോടെ ഇതു പരിശോധിക്കാൻ എൻടിഎ സമിതിയെ നിയോഗിച്ചു. റീടെസ്റ്റ് ഫലം ജൂൺ 30നു മുൻപു പ്രസിദ്ധീകരിക്കും. അതിനാൽ കൗൺസിലിംഗിലും അഡ്മിഷൻ നടപടികളിലും ഇടപെടില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയുടെ റെയിൽവേ വികസനം : പിന്തുണയുമായി മെട്രോമാൻ

തിരുവല്ല : കേരളത്തിൽ വരാനിരിക്കുന്ന ഹൈ സ്പീഡ് റെയിൽ കോറിഡോറിൽ തിരുവല്ലയെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങളും വികസന സാധ്യതകളും മെട്രോമാൻ ഇ ശ്രീധരനുമായി ചർച്ച ചെയ്ത് ബി ജെ പി സംസ്ഥാന...

ഏതു നിയമനിർമാണവും രാജ്യത്തിനു ഗുണകരമായി മാറും : കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവല്ല : ഏതു നിയമനിർമാണവും രാജ്യത്തിനു ഗുണകരമായി മാറുമെന്നും അതിന് ഉത്തമ ഉദാഹരണമാണ് പഞ്ചായത്തീ രാജ് നിയമമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കവിയൂർ പഞ്ചായത്ത് ഓഫിസിനു വേണ്ടി പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -