Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalമഹാരാഷ്ട്രയിൽ നാല്...

മഹാരാഷ്ട്രയിൽ നാല് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.ഇവരിൽ നിന്നും ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വർഗീഷ്, മഗ്തു, കുർസാംഗ് രാജു, കുടിമെട്ട വെങ്കിടേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗഡ്‌ചിരോളി കൊലമർക വനപ്രദേശത്ത് ഇന്ന് പുലർച്ചെ സംയുക്തമായ തിരച്ചിൽ നടത്തിയ പൊലീസ് സംഘത്തിനും സിആർപിഎഫിനും നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു .തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് 4 പേർ കൊല്ലപ്പെട്ടത്. ഇവരുടെ തലയ്ക്കു 36 ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി പിൻവലിച്ചു: ഇന്ന് മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി : ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രസർക്കാർ പിൻവലിച്ചു. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽവരും. ഇതോടെ രാജ്യത്തെ വിമാനയാത്രയ്ക്ക് ചെലവേറും. കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ടതിനെത്തുടർന്ന് നിരക്കിൽ...

മഞ്ചേശ്വരം എഎസ്ഐയെ പൊലീസ് ക്വാർട്ടേഴ്സിൽ‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മധുസുദനനെ (50) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .ഇന്ന് രാവിലെയാണ് കുറ്റിക്കോൽ സ്വദേശിയായ മധുസുദനനെ പൊലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.ആത്മഹത്യ കാരണം വ്യക്തമല്ല....
- Advertisment -

Most Popular

- Advertisement -