Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsനിറകണ്ണുകളോടെ വൻ...

നിറകണ്ണുകളോടെ വൻ ജനാവലി : തോമസ് സി ഉമ്മന്റെ മൃതദേഹം വീട്ടിൽ എത്തി

തിരുവല്ല:  നിർമ്മാണം പൂർത്തിയായ വീട്ടിലേക്ക് തോമസ് സി ഉമ്മന്റെ മൃതദേഹം എത്തി. കുവൈത്തിൽ ഫ്ലാറ്റിന് തീ പിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ച മേപ്രാല്‍ ചിറയില്‍ മരോട്ടിമൂട്ടില്‍ തോമസ് സി. ഉമ്മന്റെ (ജോബി)യുടെ മൃതദേഹമാണ് തോമസും സഹോദരൻ ജേക്കബും ചേർന്ന് പണികഴിപ്പിച്ച മേപ്രാലിലെ പുതിയ വീട്ടിലേക്ക് എത്തിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ തിരുവല്ലയിൽ എത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ  ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ പുതിയ വീട്ടിൽ എത്തിച്ചത്.

വൻജനാവലിയാണ് നിറകണ്ണുകളുമായി തോമസിനെ ഒരു നോക്ക് കാണാനായി ഇവിടെ എത്തിച്ചേർന്നത്. പ്രാർത്ഥന വേളകളിൽ വൈദികരുടെ കണ്ഡം പോലും ഇടറി. 5 മിനിറ്റ് നേരത്തോളം വെച്ച മൃതദേഹം പിന്നീട് നടവഴി മാത്രമുള്ള കുടുംബ വീട്ടിലേക്ക് മാറ്റി. തോമസിന്റെ മൃതദേഹം എത്തുന്നതും കാത്ത് ഇവിടെയും വൻ ജനക്കൂട്ടം കാത്തു നിന്നു.

സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മേപ്രാല്‍ സെന്റ് ജോൺസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെഹ്റു ട്രോഫി വള്ളംകളി: തുഴച്ചിൽകാരുടെ പേരുവിവരം നൽകണം

ആലപ്പുഴ: സെപ്റ്റംബർ 28-ന് നടക്കുന്ന നെഹ്റു ട്രോഫി മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ചുണ്ടൻ വള്ളങ്ങളുടെ ക്യാപ്റ്റന്മാർ  20-ന് വൈകിട്ടു അഞ്ച് മണിക്ക് മുൻപായി തുഴച്ചിൽ കാരുടെ പേര് വിവരം അടങ്ങിയ ഫോം പൂരിപ്പിച്ച്...

പമ്പിലെത്തി തീകൊളുത്തിയ ആൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിൽ എത്തി പെട്രോൾ തലയിലൂടെ ഒഴിച്ച് തീകൊളുത്തിയ ആൾ മരിച്ചു .കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43) ആണ് തൃശൂർ മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പമ്പിലെത്തിയ...
- Advertisment -

Most Popular

- Advertisement -