Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsതോമസ് സി ...

തോമസ് സി  ഉമ്മന്  ആയിരങ്ങളുടെ അന്ത്യാഞ്ജലി

തിരുവല്ല : കുവൈറ്റിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ തോമസ് സി  ഉമ്മന് (ജോബി – 37) ആയിരങ്ങളുടെ അന്ത്യാഞ്ജലി. മേപ്രാൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ശേഷം ഇന്ന്  വൈകിട്ട് 4.15 ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്ക്കാരം നടത്തി. മത, സാമൂഹിക, രാഷ്ട്രിയ, സാംസ്ക്കാരിക മേഖലകളിലെ നൂറൂകണക്കിന് ആളുകൾ അന്ത്യാജ്ഞലി അർപ്പിച്ചു.

മന്ത്രി വീണാ ജോർജ്, ആൻ്റോ ആൻ്റണി എം പി,  മാത്യൂ ടി തോമസ് എം.എൽ.എ, രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ, ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ലസെക്രട്ടറി കെ.പി ഉദയഭാനു, ആർ. സനൽകുമാർ, ഫ്രാൻസിസ് വി ആൻ്റണി, വിക്ടർ ടി തോമസ്, വർഗീസ് മാമ്മൻ, രാജു ഏബ്രഹാം, പെരിങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം തോമസ്, സാം ഈപ്പൻ, ജോസഫ് എം പുതുശ്ശേരി, ചെറിയാൻ പോളച്ചിറക്കൽ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി കന്യാകുമാരിയിൽ നിന്ന് മടങ്ങി

കന്യാകുമാരി :വിവേകാനന്ദപ്പാറയിലെ  45 മണിക്കൂർ നീണ്ട ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി കന്യാകുമാരിയിൽ നിന്ന് മടങ്ങി.തിരുവള്ളുവർ പ്രതിമയിൽ ആദരമർപ്പിച്ചതിന് ശേഷമാണ് കന്യാകുമാരിയിൽ നിന്ന് മടങ്ങിയത്. അതീവസുരക്ഷയിലാണ് പ്രധാനമന്ത്രിയുടെ മടക്കം. തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി നേരെ...

പാക്കിസ്ഥാനിൽ വിഘടനവാദികൾ ട്രെയിൻ തട്ടിയെടുത്തു : യാത്രക്കാരെ ബന്ദികളാക്കി

ഇസ്ലാമാബാദ് : പാകിസ്താനില്‍ വിഘടനവാദി സംഘടനയായ ദി ബലൂച്ച്‌ ലിബറേഷന്‍ ആര്‍മി പാസഞ്ചര്‍ ട്രെയിന്‍ തട്ടിയെടുത്ത് ട്രെയിനിൽ ഉള്ള 450ഓളം യാത്രക്കാരെ ബന്ദികളാക്കി.തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വെറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍...
- Advertisment -

Most Popular

- Advertisement -