Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduലഹരിക്ക് അടിമയായ...

ലഹരിക്ക് അടിമയായ യുവാവ് വീട് ആക്രമിച്ചു ,കാർ കത്തിച്ചു

കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിൽ ലഹരിക്ക് അടിമയായ യുവാവ് സ്വന്തം വീടും ഭാര്യയുടെ വീടും ആക്രമിച്ചു .ഭാര്യയെ ആക്രമിക്കുകയും സ്വന്തം കാർ കത്തിക്കുകയും ചെയ്തു.താമരശേരി കരിങ്ങമണ്ണയിൽ താമസിക്കുന്ന ആരാമ്പ്രം സ്വദേശി ഷമീറാണ് ലഹരിക്കടിമപ്പെട്ട് അക്രമം നടത്തിയത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ടിപ്പർ ഡ്രൈവറായ ഷമീർ വീട്ടു സാധനങ്ങൾ അടിച്ചു തകർക്കുകയും ഭാര്യ നസീമയെ മർദിക്കുകയും ചെയ്ത ശേഷം ഭാര്യവീട്ടിലെത്തി വീടിനുളളിലെ സാധനങ്ങളും നശിപ്പിച്ചു. സ്വന്തം കാറിന് തീയിടുകയും വഴിയരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാർ തല്ലിത്തകര്‍ക്കുകയും ചെയ്തു .നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ തൂണില്‍ കെട്ടിയിട്ടശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഷമീർ ലഹരിമരുന്ന് ഉപയോഗിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് ജീവപര്യന്തം

കണ്ണൂര്‍ : കണ്ണൂര്‍ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പോക്സോ കേസുകളിൽ രണ്ടു...

സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പ് : ജില്ലയിൽനിന്ന് നാല് താരങ്ങൾ  

പത്തനംതിട്ട : മംഗലാപുരം മംഗള സ്റ്റേഡിയത്തിൽ ജനുവരി 9 മുതൽ 12 വരെനടക്കുന്ന സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അറ്റ്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നാല് താരങ്ങൾ ഇന്ത്യൻ ടീമിൽ. ജിജു സാമുവൽ,...
- Advertisment -

Most Popular

- Advertisement -