Thursday, July 30, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ കെ....

ചെങ്ങന്നൂർ കെ. എം. സി. ഹോസ്പിറ്റലിൽ  ഇന്റർവെൻഷനൽ റേഡിയോളജി  ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ന്യൂറോവാസ്ക്കുലാർ ആൻഡ് ഇന്റെർവെൻഷനൽ റേഡിയോളജിയുടെ ഉദ്ഘാടനം ബംഗാൾ ഗവർണ്ണർ ഡോ. സി. വി. ആനന്ദ ബോസ് നിർവഹിച്ചു. സ്‌ട്രോക്കിനു ഏറ്റവും മികച്ച ചികിത്സയായ  ഇന്റെർവെൻഷനൽ റേഡിയോളജി തുടങ്ങിയതിലൂടെ കേരളത്തിന്റെ  ആരോഗ്യ മേഖലക്ക്  കെ . എം. സി. ഹോസ്പിറ്റലിൽ മികച്ച ഒരു സംഭാവന ആണ് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിൽ നിന്നുള്ള രോഗികൾക്കായി കൊൽക്കത്തയിൽ ആരംഭിക്കാനിരിക്കുന്ന വിവിധ ആരോഗ്യ പദ്ധതികളെക്കുറിച്ചു ആശുപത്രി മാനേജിങ് ഡയറക്ടർ  റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ  വിശദീകരിച്ചു.

തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.സാജൻ അധ്യക്ഷത വഹിച്ചു. മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ, ബംഗാളി സാഹിത്യകാരൻ തുഷാർ ബാനർജി, ആശുപത്രി ഡിറക്ടര്മാരായ ജൂബി മാത്യു, പി. കെ. രാജൻ, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗീവര്ഗീസ് മാത്യു, കൺസൾട്ടൻ്റ് ഇന്റർവെൻഷനൽ റേഡിയോളജിസ്‌റ് ഡോ. അശ്വിൻ പദ്മനാഭൻ, എം. വി. ഗോപകുമാർ, ബി.കൃഷ്ണകുമാർ, അഡ്വ . ഡി. വിജയകുമാർ, സജീവ് വള്ളിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി: ഫാമിലെ താറാവുകള്‍ക്ക് ദയാവധം

പത്തനംതിട്ട :നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത്...

ശുഭാൻശു ശുക്ല അടുത്ത മാസം ഐഎസ്എസിലേക്ക് : ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകും

ന്യൂഡൽഹി : ഇന്ത്യയുടെ ശുഭാൻശു ശുക്ല അടക്കം നാല് പേരടങ്ങുന്ന സംഘം അടുത്തമാസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ( ഐഎസ്എസ്) യാത്ര ചെയ്യുമെന്ന് നാസ. ശുഭാംശു ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം...
- Advertisment -

Most Popular

- Advertisement -