Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeEducationസ്‌കോൾ-കേരള പ്ലസ്...

സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സ്കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ, 2024-26 ബാച്ചിലേക്ക് ഓപ്പൺ റഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ ഉപരിപഠന യോഗ്യതയോ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ജൂൺ 25 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ജൂലൈ 24 വരെയും, 60 രൂപ പിഴയോടെ ജൂലൈ 31 വരെയും ഫീസടച്ച്  www.scolekerala.org മുഖേനെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫീസ് വിവരങ്ങൾക്കും, രജിസ്‌ട്രേഷനുള്ള മാർഗനിർദേശങ്ങൾക്കും പ്രോസ്‌പെക്ടസിനും സ്കോൾ-കേരളയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളിലേക്ക് നേരിട്ടോ സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗമോ അയയ്ക്കണം. ജില്ലാക്രേന്ദങ്ങളുടെ മേൽ വിലാസം സ്കോൾ- കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അന്വേഷണങ്ങൾക്ക് : 0471-2342950, 2342271, 2342369.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നു : ജി സുധാകരൻ

ആലപ്പുഴ : അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നുവെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരൻ .ഇതുസംബന്ധിച്ച് അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകി. സിപിഐഎം സഹായത്തോടെ എസ്ഡിപിഐ കലാപത്തിന് ശ്രമിക്കുന്നുവെന്ന്...

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു

കുവൈത്ത് സിറ്റി : കുവൈറ്റിലെ മംഗെഫിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ വൻ തീപ്പിടുത്തം. നാലുപേര്‍ മരിച്ചതായും 39 പേര്‍ക്ക് പരിക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്...
- Advertisment -

Most Popular

- Advertisement -