Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaലഹരി വ്യാപനത്തിനെതിരെ...

ലഹരി വ്യാപനത്തിനെതിരെ സാമൂഹ്യപ്രതിരോധം സൃഷ്ടിക്കണം: കെ.ജി .രാജേശ്വരി

ആലപ്പുഴ: ലഹരി വ്യാപനത്തിനെതിരെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സർക്കാരിതര സംഘടനകളും പൊതു സമൂഹവും അണിനിരക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരി പറഞ്ഞു. ആലപ്പുഴ സാമൂഹ്യനീതി വകുപ്പ്, പുന്നപ്ര അക്സ്പെറ്റ്   ഡി- അഡിക്ഷൻ സെൻ്ററിൻ്റെ സഹകരണത്തോടെ ”നശാമുക്ത് ഭാരത്  അഭിയാൻ ” പദ്ധതിയുടെ ഭാഗമായി നടത്തിയ  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ. 

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഷീബ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സൗഹൃദ വടംവലി മത്സരത്തിൽ കായംകുളം എം.എസ്.എം കോളേജ് ഒന്നാം സ്ഥാനവും അമ്പലപ്പുഴ ഗവ.കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇരു ടീമുമകൾക്കും ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ലഹരി വിരുദ്ധ ദ്വിദിന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഇന്ന് (26)വൈകുന്നേരം 4 ന്  ആലപ്പുഴ ബീച്ചിൽ ” കരുതാം ആലപ്പുഴയെ ,കൈ കോർക്കാം ലഹരിക്കെതിരെ ” ബോധവത്ക്കരണ ക്യാമ്പയിനിൽ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 25-09-2025 Karunya Plus KN-591

1st Prize ₹1,00,00,000/- PH 430879 (KOLLAM) Consolation Prize ₹5,000/- PA 430879 PB 430879 PC 430879 PD 430879 PE 430879 PF 430879 PG 430879 PJ 430879 PK 430879...

അഷ്ടമിരോഹിണി വള്ളസദ്യയിൽ പതിനായിരങ്ങൾ പങ്കെടുത്തു

ആറന്മുള: പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്‌ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുത്ത് ഭക്തർ ഭഗവാൻ്റെ ജന്മാമൃതം നുകർന്നു. രാവിലെ  ഉത്രശ്രീവലിക്ക് ചിറക്കടവ് നീലകണ്ഠന്റെ പുറത്തു തിടമ്പേന്തി ഭഗവാൻ ക്ഷേത്രവലം വച്ചു. അതിനുശേഷം ആനക്കൊട്ടിൽ നെൽപ്പറയിട്ടു....
- Advertisment -

Most Popular

- Advertisement -