Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryസർക്കാർ നടപ്പാക്കുന്ന...

സർക്കാർ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയിൽ ഇനി കോഴഞ്ചേരി ടൗണും ഉൾപ്പെടും

കോഴഞ്ചേരി : സംസ്ഥാനത്തെ റോഡപകടങ്ങൾ ഒഴിവാക്കാനും ഗതാഗത കുരുക്ക് നിയന്ത്രിക്കാനും സർക്കാർ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയിൽ ഇനി കോഴഞ്ചേരി ടൗണും ഉൾപ്പെടും. കേരളത്തിലെ 21 ടൗണുകൾ ആധുനിക രീതിയിൽ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കോഴഞ്ചേരി ടൗണിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായുള്ള വിശദമായ പദ്ധതിരേഖ പൊതുമരാമത്ത് നിരത്ത് വിഭാഗം തയ്യാറാക്കി തുടങ്ങി.

കോഴഞ്ചേരിയിലെ വണ്ടിപ്പേട്ട, പഴയ പാലം ടൗണിലേക്ക് വന്നിറങ്ങുന്ന ഇടം, സി. കേശവൻ സ്ക്വയറിന് സമീപം എന്നീ ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ടൗൺ നവീകരിക്കുന്നത്.

ഇതിന് പുറമെ ടിബി ജംഗ്ഷൻ മുതൽ വണ്ടിപ്പേട്ട വരെ വൺവേ റോഡ് വീതി കൂട്ടാനുള്ള ശുപാർശയും നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പദ്ധതി റിപ്പോർട്ട് കൈമാറുന്ന മുറയ്ക്ക് കിഫ്ബി ആവശ്യമായ തുക അനുവദിക്കും. പൊതുമരാമത്ത് ഡിസൈൻ വിഭാഗമാണ് റിപ്പോർട്ട് തയ്യാറാക്കുന്നത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 09/05/2024 Karunya Plus KN 521

1st Prize Rs.8,000,000/- PU 815510 (KOZHIKKODE) Consolation Prize Rs.8,000/- PN 815510 PO 815510 PP 815510 PR 815510 PS 815510 PT 815510 PV 815510 PW 815510 PX 815510...

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : ഇന്നും നാളെയും (21 & 22) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും...
- Advertisment -

Most Popular

- Advertisement -