Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsവായന അറിവും...

വായന അറിവും ആനന്ദവും പകരുന്നു : ജോസഫ് എം. പുതുശ്ശേരി

തിരുവല്ല : അറിവും ആനന്ദവും പകരുന്നതാണ് വായനയെന്നും നമ്മളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ആശയവിനിമയം സുഗമമാക്കുന്നതിനും ഭാഷാശുദ്ധി വർദ്ധിപ്പിക്കുന്നതിനും വായന ഉപകരിക്കുന്നുവെന്നും ജോസഫ് പുതുശ്ശേരി. വൈ.എം.സി.എ  സബ് – റീജണിൻ്റെ നേതൃത്വത്തിൽ ഇരവിപേരൂർ സെൻ്റ്  ജോൺസ് സ്കൂളിൽ വായനയുടെ മധുരം അറിവിൻ്റെ ആകാശം എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യാഥാസ്ഥിതിക ചിന്തകളെ അകറ്റി പുരോഗമന ആശയത്തിലേക്ക് സമൂഹത്തെ നയിക്കുന്നതിൽ വായനയുടെ പങ്ക് വലുതാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളെ സ്വാതന്ത്ര സമരത്തിൽ പങ്കാളികളാക്കുവാൻ പുസ്തക രചനയിലൂടെ സാധിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.

ഡോ. ജോസ് പാറേക്കടവിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സബ് – റീജൺ വൈസ് ചെയർമാൻ തോമസ് വി. ജോൺ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ റീജണൽ വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൽ, സബ് റീജൺ മുൻ ചെയർമാൻമാരായ ജോ ഇലഞ്ഞിമൂട്ടിൽ, ലാലു തോമസ്, പ്രിൻസിപ്പൽ സ്റ്റീഫൻ ജോർജ്, ഹെഡ്മിസ്ട്രസ് ശാന്തി സാമുവേൽ, സെക്രട്ടറി പ്രകാശ് തോമസ് മാത്യു, സബ് – റീജണൽ ഭാരവാഹികളായ സജി മാമ്പ്രകുഴിയിൽ, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്രതീക്ഷിത പരാജയം ; തുടർ നടപടി ആലോചിക്കും : എം വി ഗോവിന്ദൻ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർ നടപടി ആലോചിക്കും.മുൻ തിരഞ്ഞെടുപ്പുകളിൽ തെറ്റുകൾ തിരുത്തി തിരിച്ചുവന്ന...

ആലപ്പുഴയിൽ കുടിവെള്ള വിതരണം മുടങ്ങും 

ആലപ്പുഴ : പള്ളാത്തുരുത്തി, എം ഒ വാർഡ്, പഴവീട്, തിരുവമ്പടി, എ എന്‍ പുരം, കളർകോട്, സനാതനപുരം വാർഡുകളിൽ നാളെ (29)  ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ അറിയിച്ചു....
- Advertisment -

Most Popular

- Advertisement -