Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് നാല്...

മലപ്പുറത്ത് നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു: ആര്‍ക്കും ഗുരുതരമല്ല

മലപ്പുറം:മലപ്പുറം  ജില്ലയില്‍ നാല് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് രോഗലക്ഷണങ്ങള്‍. സ്‌കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സയിൽ ആയിരുന്നു. അതില്‍ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്.  ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല.

കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ കുടിവെള്ളത്തിന്റെയും സാമ്പിള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഇതിന്റ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ  രോഗവ്യാപനത്തിന്റെ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടെന്നും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓതറ കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി ബ്ലോക്ക്...

ഒരു കർഷകനും വിളവെടുത്ത ഉൽപന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുത്: മന്ത്രി പി പ്രസാദ്

ആലപ്പുഴ : ഒരു കർഷകനും വിളവെടുത്ത ഉൽപ്പന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ ഇടവിള കൃഷി വിളവെടുപ്പ്, നടീൽവസ്തുക്കളുടെ സംഭരണം, ഗ്രാമവിള...
- Advertisment -

Most Popular

- Advertisement -