Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeCareerകംബൈൻഡ് ​ഗ്രാജ്വേറ്റ്...

കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതുപരീക്ഷ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതു പരീക്ഷ 2024-ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക. 2024 ജൂലായ് 24ന് രാത്രി പതിനൊന്നു മണി വരെ അപേ‍ക്ഷകൾ സമ‍ർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാ​ഗത്തിൽപ്പെടുന്നവ‍ർ, അം​ഗപരിമിത‍ർ, വിമുക്തഭടന്മാ‍ർ എന്നിവ‍രെ പരീക്ഷാഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

2024 സെപ്തംബർ/ഒക്ടോബർ മാസങ്ങളിലായിരിക്കും ഒന്നാം ഘട്ട പരീക്ഷ. പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ
അറിയിക്കും. തസ്തിക, ഒഴിവുകൾ, പ്രായപരിധി, വിദ്യാഭ്യാസ യോ​ഗ്യത, പരീക്ഷാഘടന, അപേക്ഷിക്കേണ്ട രീതി എന്നിവയുൾപ്പെടുന്ന വിശദവിവരങ്ങൾ അറിയാനായി ജൂൺ 26ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക. www.ssckkr.kar.nic.in, https://ssc.gov.in എന്നീ വെബ്സൈറ്റുകളിൽ വിജ്ഞാപനം ലഭ്യമാണ്. പ്രവൃത്തിദിനങ്ങളിൽ 080-25502520 എന്ന ഹെൽപ് ലൈൻ നമ്പറിലും ബന്ധപ്പെടാം.
.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 17-10-2024 Karunya Plus KN-543

1st Prize Rs.8,000,000/- PT 759965 (PAYYANNUR) Consolation Prize Rs.8,000/- PN 759965 PO 759965 PP 759965 PR 759965 PS 759965 PU 759965 PV 759965 PW 759965 PX 759965...

വിദ്യാർത്ഥിനിയുടെ തലമുടി ഷവായ മെഷീനിൽ കുടുങ്ങി

തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായ മെഷീനിൽ കുടുങ്ങി.  പാളയം നൂർമഹൽ ഹോട്ടലിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിനി അധീഷ്യക്കാണ് അപകടം ഉണ്ടായത്.  മഴ പെയ്തതോടെ പെൺകുട്ടി കടയിലേക്ക്...
- Advertisment -

Most Popular

- Advertisement -