തിരുവല്ല : ദേശീയ ഡോക്ടർസ് ദിനത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഡോക്ടർസ് ഡേ ആഘോഷിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് സി.ഇ.ഒ ഫാ ബിജു വർഗീസ് പയ്യമ്പള്ളിൽ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പുഷ്പഗിരി രക്ഷാധികാരിയും തിരുവല്ല അതിരൂപത മെത്രാപ്പോലീത്തയുമായ തോമസ് മാർ കൂറിലോസ് മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ എന്ന വാക്കിനർത്ഥം മനുഷ്യസ്നേഹി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് മുഖ്യ അതിഥിയായി. പുഷ്പഗിരി മെഡിക്കൽ കോളേജ് അക്കാദമിക് ഡയറക്ടർ ഫാ ജോർജ് വലിയപറമ്പിൽ, ചീഫ് നഴ്സിംഗ് ഓഫീസർ സുവർണ എസ് പണിക്കർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ മാത്യു തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.
600 ഓളം വരുന്ന ഡോക്ടർസിനെ ചടങ്ങിൽ ആദരിച്ചു.