Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsകുവൈറ്റ് തീപിടുത്തം...

കുവൈറ്റ് തീപിടുത്തം : തോമസ് പി ഉമ്മന്റെ കുടുംബത്തിന് ധനസഹായം കൈമാറി

തിരുവല്ല:  കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീ പിടുത്തത്തിൽ മരിച്ച തിരുവല്ല മേപ്രാൽ സ്വദേശി തോമസ് പി ഉമ്മന്റെ  കുടുംബത്തിനുള്ള ധനസഹായം ആരോഗ്യ മന്ത്രി വീണാ ജോർജ്  കൈമാറി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും നോർക്ക ധനസഹായമായ ഒൻപത് ലക്ഷം രൂപയും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ചെക്കാണ് തോമസ് പി ഉമ്മന്റെ ഭാര്യ മറിയാമ്മ ജോണികുട്ടിക്ക്  നൽകിയത്.

പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയത്.

അഡ്വ. മാത്യു ടി തോമസ് എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ,  നോർക്ക റൂട്ട്സ് തിരുവനന്തപുരം സെൻറർ മാനേജർ സഫറുള്ള, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ  തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിൽ കെ. സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വയനാട് : വയനാട് എൻ ഡി എ സ്ഥാനാർഥി കെ. സുരേന്ദ്രൻ പത്രിക സമർപ്പിച്ചു. റോഡ്ഷോ ആയിയാണ്പത്രിക സമർപ്പിക്കാനെത്തിയത് .കേന്ദ്രമന്ത്രിയും പാർട്ടി നേതാവുമായ സ്മൃതി ഇറാനിയും പത്രികാ സമർപ്പണ സമയത്ത് ഒപ്പമുണ്ടായിരുന്നു. തൃശൂർ മണ്ഡലം...

Kerala Lotteries Results : 14-01-2025 Sthree Sakthi SS-450

1st Prize Rs.7,500,000/- (75 Lakhs) SV 641769 (KAYAMKULAM) Consolation Prize Rs.8,000/- SN 641769 SO 641769 SP 641769 SR 641769 SS 641769 ST 641769 SU 641769 SW 641769 SX...
- Advertisment -

Most Popular

- Advertisement -