Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ വീടിന്...

കുറ്റൂരിൽ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

തിരുവല്ല : കുറ്റൂരിൽ  വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിൻ്റെ  പോർച്ചിൽ കിടന്ന കാറിന്റെ ചില്ല് തകർത്തതാണ് സംഭവം. തുകലശ്ശേരി അമൃത വിദ്യാലയത്തിലെ അധ്യാപികയായ കുറ്റൂർ കല്ലൂരേത്ത് വീട്ടിൽ ഉമാദേവിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഉമാദേവിയും 82കാരിയായ മാതാവ് ശാന്തകുമാരിഅമ്മയും മാത്രമാണ് വീട്ടിൽ താമസം. ഇന്ന് രാവിലെ ഏഴ്  മണിയോടെ ശാന്തകുമാരി അമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാറിന്റെ ചില്ല് തകർന്ന നിലയിൽ കണ്ടത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ല  പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അയൽവാസിയുമായി കാലങ്ങളായി വഴിത്തർക്കം നിലനിൽക്കുന്നുണ്ടെന്നും മിക്ക ദിവസങ്ങളിലും രാവിലെ വീടിന് മുൻപിൽ എലി,പൂച്ച എന്നിവയെ കൊന്നു വെക്കുന്നതു പതിവാണെന്നും വീട്ടുടമ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഈ മാസം 20ലേക്ക് മാറ്റി

ന്യൂഡൽഹി : പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റി. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ് മാറ്റിയത്.കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. 13നാണ് വോട്ടെടുപ്പ്...

Kerala Lottery Result : 21/05/2024 Sthree Sakthi SS 416

1st Prize Rs.7,500,000/- (75 Lakhs) SY 486319 (CHITTUR) Consolation Prize Rs.8,000/- SN 486319 SO 486319 SP 486319 SR 486319 SS 486319 ST 486319 SU 486319 SV 486319 SW...
- Advertisment -

Most Popular

- Advertisement -