Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsAdoorആലപ്പുഴ എംപ്ലോയബിലിറ്റി...

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജൂലൈ 31 ന് അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍

പത്തനംതിട്ട : ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജൂലൈ 31 ന് രാവിലെ 10 ന് അടൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടത്തും. കുറഞ്ഞത് പ്ലസ് ടു യോഗ്യതയുള്ള 35 വയസില്‍ താഴെ പ്രായമുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദം , പാരാമെഡിക്കല്‍, മറ്റ് പ്രോഫഷണല്‍ യോഗ്യതയുള്ള അടൂര്‍ താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.

ഒറ്റത്തവണയായി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആലപ്പുഴയിലേയും സംസ്ഥാനത്താകെയുമുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെയും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍/ജോബ്ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം. സോഫ്റ്റ് സ്‌കില്‍, കമ്പ്യൂട്ടര്‍ പരിശീലനവും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കും.

യോഗ്യരായവര്‍ ബയോഡേറ്റ , 250 രൂപ, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് , സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവയുമായി ജൂലൈ 31 ന് രാവിലെ 10 ന് അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തിച്ചേരണം. ഫോണ്‍ : 0477-2230624, 8304057735, 04734 224810.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൂറത്തിൽ കെട്ടിടം തകർന്ന് ഏഴ് മരണം

അഹമ്മദാബാദ് : ഗുജറാത്തിലെ സൂറത്തിൽ ആറ് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 7 ആയി. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിലുള്ള കെട്ടിടമാണ് തകർന്നത്. അപകടത്തിൽ 15-ലധികം ആളുകൾ പരിക്കേറ്റ് ആശുപത്രിയിൽ...

ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

പത്തനംതിട്ട : ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്ക് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. അഞ്ചു...
- Advertisment -

Most Popular

- Advertisement -