Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsറവന്യൂ വകുപ്പിന്റെ...

റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ സമ്പൂര്‍ണമായി ഓണ്‍ലൈനായി ലഭ്യമാക്കുക ലക്ഷ്യം : മന്ത്രി കെ. രാജന്‍

പത്തനംതിട്ട: സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ ഓഫീസുകളുടെ മുമ്പില്‍ ആള്‍കൂട്ടമില്ലാതെ സേവനങ്ങള്‍ സമ്പൂര്‍ണമായി ഓണ്‍ലൈനായി ലഭ്യമാകുന്ന കാലമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ നിര്‍മാണ പൂര്‍ത്തീകരിച്ച ചെറുകോല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും ഓണ്‍ലൈനായി മറുപടി ലഭിക്കുവാനുമുള്ള സംവിധാനം ഒരുക്കും.  പ്രവാസികളായ മലയാളികള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ഭൂമിയുടെ നികുതി ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തയ്യാറാകുന്നു.

ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് മുന്‍പ് കുടിയാന്മയുമായി ബന്ധപ്പെട്ട മുഴുവന്‍ അവകാശ തര്‍ക്കങ്ങളും കേരളത്തില്‍ അവസാനിപ്പിച്ച് കുടിയാന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുക’ എന്ന സാമൂഹിക ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് കുമാര്‍, തിരുവല്ല സബ്കളക്ടര്‍ സഫ്‌ന നസ്സറുദ്ദീന്‍, എഡിഎം ജി. സുരേഷ് ബാബു, ഡെപ്യൂട്ടി കളക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍. ബീനാ റാണി, , വിവിധ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ അടുത്ത വർഷം പുറത്തിറങ്ങും

ചെന്നൈ: 24 കോച്ചുള്ള വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ അടുത്ത വർഷം  ആഗസ്റ്റിൽ  പുറത്തിറങ്ങും. ഇതിൻ്റെ  നിർമാണം ആരംഭിച്ചതായി ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ജനറൽ മാനേജർ സുബ്ബറാവു അറിയിച്ചു. 16 കോച്ചടങ്ങിയ...

തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു : ജൂനിയർ വിദ്യാർഥി അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു.നഗരൂർ രാജധാനി എൻജിനീയറിങ് കോളജിലെ നാലാം വർഷ വിദ്യാർഥിയും മിസോറാം സ്വദേശിയുമായ വി എൽ വാലന്റയിൻ ആണ് മരിച്ചത്.സംഭവത്തിൽ അതേ...
- Advertisment -

Most Popular

- Advertisement -