Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiകേരളത്തിന് ഏഴ്...

കേരളത്തിന് ഏഴ് ദിവസം മുന്‍പ് മുന്നറിയിപ്പ് നല്‍കി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി : കേരളത്തിന് ഏഴ് ദിവസംമുന്‍പ് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു. വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ഒരാഴ്ച മുൻപ് തന്നെ എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നതായും കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

സംസ്ഥാനത്ത് 20 സെന്റീമീറ്ററിൽ അധികം മഴ പെയ്യാനും മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും ജൂലായ് 23-ന് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.ജൂലൈ 24നും 25നും ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. അതിശക്തമായ മഴ പെയ്യുമെന്ന് ജൂലൈ 26നും മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും അറിയിച്ചിരുന്നു ,ആഭ്യന്തര മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നുമുള്ള വിമർശനങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ ഇക്കാര്യം പാർലമെന്റിൽ വിശദീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിനെതിരെ ഒരു പരാതിയും  ലഭിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ

പത്തനംതിട്ട : കണ്ണൂർ എഡിഎം  ആയിരുന്ന നവീൻ ബാബുവിനെതിരെ ഒരു പരാതിയും  ലഭിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ. കൈക്കൂലി വാങ്ങിയെന്ന്  ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന പമ്പ് അപേക്ഷൻ പ്രശാന്തിന്റെ വാദം പൊളിക്കുന്നതാണ് അഡ്വ. കുളത്തൂർ...

പെൺകുട്ടിയ്ക്ക് നിരന്തരലൈംഗിക പീഡനം : പ്രതിക്ക് 73 വർഷം കഠിനതടവും  പിഴയും

പത്തനംതിട്ട : മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തരലൈംഗിക പീഡനത്തിന് പെൺകുട്ടിയെ വിധേയയാക്കിയ പ്രതിക്ക് 73 വർഷം കഠിനതടവും   മൂന്നര ലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചു. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി...
- Advertisment -

Most Popular

- Advertisement -