Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപെരുനാട്ടിൽ വീടിനോട്...

പെരുനാട്ടിൽ വീടിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടു: വീട്ടുകാരും ഗ്രാമീണരും പരിഭ്രാന്തിയിൽ

റാന്നി : പെരുനാട്ടിൽ വീടിനോട് ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടു. വീട്ടുകാരും ഗ്രാമീണരും പരിഭ്രാന്തിയിൽ. പെരുനാട് കക്കാട് കോട്ടുപ്പാറ ലിറ്റിൽ ഫ്ളവറിൽ അശ്വതി ഭവനിൽ മോഹിനി രാജുവിൻ്റെ വീടിനോട് ചേർന്ന ഭാഗത്താണ് വലിയ ഗർത്തം ഉണ്ടായത്. ഏതാനും ദിവസമായി ഇവിടെ മണ്ണിടിഞ്ഞ് ചെറിയ കുഴികൾ മുറ്റത്ത് രൂപപ്പെട്ടിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ഇന്ന് ഉച്ചയോടെ ആണ് മൂന്നടിയോളം വിസ്തൃതിയിൽ ഈ ഭാഗത്ത് ഗർത്തം രൂപപ്പെട്ടത്. മണ്ണ് ഉള്ളിലേക്ക് ഇടിഞ്ഞാണ് കുഴി രൂപപ്പെട്ടത് .

വീടിനടിയിലേക്ക് 3 മീറ്ററോളം ആഴത്തിൽ കുഴി വ്യാപിച്ചിട്ടുണ്ട്. ഏതു സമയത്തും വീട് ഇടിഞ്ഞു വീഴുമോ എന്ന ഭീതിയിലാണ് വീട്ടുകാർ കഴിയുന്നത്. ഈ വീട്ടിൽ മോഹിനിയും കിടപ്പു രോഗിയായ ഭർത്താവ് രാജുവും അമ്മയും മാത്രമാണ് താമസിക്കുന്നത്.വിവരം റവന്യൂ, പഞ്ചായത്ത് അധികൃതരെ അറിയിച്ചതായി പഞ്ചായത്തംഗം അരുൺ അനിരുദ്ധൻ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നൈറ്റ് മാർച്ച് നടത്തി

പത്തനംതിട്ട : രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ചിൻ്റെ സമാപന സമ്മേളനം ജവഹർ ബാൽ മഞ്ചിൻ്റെയും,ഗാന്ധി ദർശൻ വേദിയുടെയും...

എം.ഡി.എം.എയുമായി പായിപ്പാട് സ്വദേശിയായ യുവാവ് പിടിയിൽ

ചങ്ങനാശേരി: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി പായിപ്പാട് സ്വദേശിയായ യുവാവ് പിടിയിൽ. പായിപ്പാട് പള്ളിക്കത്തോട് കറുകൊറ്റയിൽ വീട്ടിൽ സജിത്ത് സാജനെയാണ് തൃക്കൊടിത്താനം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ എം.ഡി.എം.എ...
- Advertisment -

Most Popular

- Advertisement -