Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiലഗേജിൽ ബോംബാണെന്ന്...

ലഗേജിൽ ബോംബാണെന്ന് യാത്രക്കാരൻ : നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി

കൊച്ചി : ലഗേജിൽ ബോംബാണെന്ന് യാത്രക്കാരൻ തമാശയായി പറഞ്ഞതിനെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. ഇന്ന് പുലർച്ചെയാണ് സംഭവം.സംഭവത്തിൽ തായ് എയർലൈൻസിൽ പോകാനെത്തിയ ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയും മകനും മറ്റ് നാലുപേരുമായി തായ്‌ലന്റിലേക്ക് പോകാനെത്തിയ പ്രശാന്ത് സുരക്ഷ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബാഗിൽ ബോംബാണെന്ന് പരിഹാസ രൂപേണ പറഞ്ഞു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഈ വിവരം റിപ്പോർട്ട് ചെയ്തു. ഇയാളുടെയും ഒപ്പമുള്ള  ആളുകളുടെയും ബാഗുകൾ വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധിച്ചു. ഇതോടെ പുലർച്ചെ 2.10 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4.30 കഴിഞ്ഞാണ് യാത്ര തിരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെപിസിസി അധ്യക്ഷ നിയമനം :  മുഖ്യമന്ത്രി ഡൽഹിയിലേക്ക്

ന്യൂഡല്‍ഹി : കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. കെപിസിസിക്ക് മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെയാണ്...

ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ:  കോട്ടയം ജില്ലയിൽ കെഎസ്ആർടിസി സർവീസ് നടത്തും

കോട്ടയം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധവുമായി വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ കോട്ടയം ജില്ലയിൽ കെഎസ്ആർടിസി ബസുകൾ പതിവ് പോലെ സർവീസ് നടത്തുമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ...
- Advertisment -

Most Popular

- Advertisement -