Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsതൃക്കോവിൽ ശ്രീപത്മനാഭ...

തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം

പത്തനംതിട്ട : വള്ളിക്കോട് തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ഇന്ന് രാവിലെ ആണ് മോഷണ വിവരം അറിയുന്നത്. 200 തൂക്കുവിളക്ക്, 30 വലിയ ആട്ട വിളക്ക്, തൂക്കുവിളക്കുകൾ എന്നിവ മോഷണം പോയി. മഹാദേവർ നട, ദേവീനട എന്നിവിടങ്ങളിലെ തൂക്കുവിളക്കുകളാണ് അപഹരിക്കപ്പെട്ടത്.

ക്ഷേത്രത്തിന് പിന്നിലെ വാതിൽ തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.

മോഷ്ടാവിൻ്റേത് എന്നു കരുതുന്ന തോർത്ത് സ്ഥലത്ത് നിന്ന് ലഭിച്ചു. ഇതിൽ നിന്ന് മണം പിടിച്ച നായ തൃപ്പാറ ഭാഗം വരെ ഓടി. തുടർന്ന് അച്ചൻകോവിലാറ്റിലെ കടവിന് സമീപം വരെ എത്തി നിന്നു. വള്ളിക്കോട് കൈപ്പട്ടൂർ, തൃപ്പാറ എന്നിവിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങിയതായി പൊലീസ് അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനം ആഘോഷിച്ചു

ചങ്ങനാശ്ശേരി : കേരള കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ മാത്തുകുട്ടി പ്ലാത്താനം പാതകയുയർത്തി. ശേഷം നടന്ന...

കണ്ണൂരിൽ പാചക വാതകം ചോർന്ന് തീപിടിത്തം : 4 പേർക്ക് പൊള്ളലേറ്റു

കണ്ണൂർ : കണ്ണൂർ പുതിയങ്ങാടിയിൽ വാതകം ചോർന്ന് തീപിടിത്തം. 4 പേർക്ക് പൊള്ളലേറ്റു . 2 പേരുടെ നില ഗുരുതരമാണ് .ഇന്നു രാവിലെയാണ് സംഭവം .ഒറീസ സ്വദേശികളായ സുഭാഷ് ബഹ്റ,നിഗം ബഹ്റ ,ശിവ...
- Advertisment -

Most Popular

- Advertisement -