Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ നട...

ശബരിമലയിൽ നട അടച്ച ശേഷമുള്ള വീഡിയോ ചിത്രീകരിച്ചു ; യൂട്യൂബർക്കെതിരെ കേസ്

പത്തനംതിട്ട : ശബരിമല നട അടച്ച ശേഷമുള്ള വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത സംഭവത്തിൽ യുട്യൂബർക്ക് എതിരെ പമ്പ പൊലീസ് കേസെടുത്തു. പത്തനംതിട്ട തലച്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനീഷിനെതിരെയാണ് കേസ്. ‘നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച’ എന്ന തലക്കെട്ടില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 24നാണ് അപ്‌ലോഡ് ചെയ്തത്.

വിവാദമായതോടെ യൂട്യൂബ് ചാനലിൽ നിന്നും വീഡിയോ നീക്കം ചെയ്തു. പതിനെട്ടാം തീയതി നട അടച്ചശേഷമാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് പൊലീസിന്റെ അനുമാനം.ശബരിമല നട അടച്ചുകഴിഞ്ഞാൽ അധികൃതർക്കു മാത്രമേ സന്നിധാനത്തേക്ക് പോകാൻ അനുവാദമുള്ളു. സംഭവത്തിൽ വനംവകുപ്പിനോടും ദേവസ്വം ബോർഡിനോടും സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടിയിട്ടുണ്ട്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതി ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചു ; കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തെറിഞ്ഞു

ഹരിപ്പാട് : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കിട്ടു.ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കുഞ്ഞിന്റെ കരച്ചിൽ...

വീടിന്റെ ചുമരിടിഞ്ഞു വീണ് 58കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : നെന്മാറയിൽ ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞു വീണു.  മണ്ണിനടിയിൽപ്പെട്ട് 58കാരൻ മരിച്ചു .പുത്തൻതറ കണിമംഗലം മുരുകേശനാണ് മരിച്ചത്. ചെറിയ വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ചു വരികയായിരുന്നു മുരുകേശൻ. രാവിലെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ്...
- Advertisment -

Most Popular

- Advertisement -