Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsആർമിയെയും നടൻ...

ആർമിയെയും നടൻ മോഹൻലാലിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച തിരുവല്ല സ്വദേശിക്കെതിരെ  പോലീസ് കേസ് എടുത്തു

തിരുവല്ല : ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയെയും നടൻ മോഹൻലാലിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ചെകുത്താൻ എന്ന പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ വീട്ടിൽ അജു അലക്സ് ( 42 ) ന് എതിരെയാണ് കേസെടുത്തത്.

ചെകുത്താൻ എന്ന എഫ് ബി പേജിലൂടെ വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനും ടെറിട്ടോറിയൽ ആർമിയെയും അധിക്ഷേപിച്ച് എഫ് ബി പേജിൽ ഇട്ട പോസ്റ്റുകൾ ആണ് കേസിന് ഇടയാക്കിയത്.

കേസെടുത്തതിന് പിന്നാലെ  ഒളിവിൽ പോയ ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി തിരുവല്ല എസ് എച്ച് ഒ ബി കെ സുനിൽ കൃഷ്ണൻ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു

തിരുവല്ല :  കാവുംഭാഗം - ഇടിഞ്ഞില്ലം  റോഡിൽ ആലംതുരുത്തി  ജംഗ്ഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച (ഇന്ന്) വൈകിട്ട് അഞ്ചരയോടെ ആയിരുന്നു...

ആലപ്പുഴയിൽ യുവാവിന്റെ കുത്തേറ്റ ഒഡീഷ സ്വദേശിനി മരിച്ചു

ആലപ്പുഴ : ആലപ്പുഴ പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശിനി മരിച്ചു.ചേര്‍ത്തല പാണാവള്ളിയിലെ സ്വകാര്യ കമ്പനിയില്‍ തൊഴിലാളിയായിരുന്ന ഒഡിഷ സ്വദേശിനി റിത്വിക സാഹു (25) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍...
- Advertisment -

Most Popular

- Advertisement -