Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsരാഷ്ട നിർമ്മാണത്തിൽ...

രാഷ്ട നിർമ്മാണത്തിൽ അധ്യാപകരുടെ പങ്ക് വിലയേറിയത് : വീണ ജോർജ്

തിരുവല്ല : തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ്വ വിദ്യാർഥികൾ സംഘടിപ്പിച്ച ഗുരുവന്ദനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും മഹത്തരമായ ജോലി അധ്യാപനം ആണെന്നും രാഷ്ട്ര നിർമ്മാണം ക്ലാസ് മുറികളിലാണ് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവല്ല സബ് കളക്ടർ സഫ്ന നസറുദീൻ IAS മുഖ്യ പ്രഭാഷണം നടത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഹയർ സെക്കൻ്ററി വിഭാഗത്തിൽ 25 വർഷം പൂർത്തിയാക്കിയ അധ്യാപക അനധ്യാപകരെ യോഗത്തിൽ ആദരിച്ചു.
മാനേജ്മെൻ്റ് കോർഡിനേറ്റർ ഫാ സി.വി ഉമ്മൻ, പ്രിൻസിപ്പാൾ പി.കെ തോമസ് , ഹെഡ്മിസ്ട്രസ് ലാലി മാത്യു, പി.ടി.എ പ്രസിഡൻ്റ് സാബു ജേക്കബ് , ഫാ . വർഗീസ് മാത്യു , ഫാ ജുബിൻ കരിപ്പായിൽ , ജോൺ കുര്യൻ, ഫാ.വി. എ മാത്യു, ഫിലിപ്പ് വി സോളമൻ, ദിവ്യ ആർ, ലീന എബ്രഹാം എന്നിവർ പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരാധനാലയങ്ങളില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുത്

പത്തനംതിട്ട : അനുമതി കൂടാതെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. സമയപരിധി കഴിഞ്ഞും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...

യഥാർത്ഥ ​ഗൂഢാലോചന നടന്നത് തനിക്കെതിരെയെന്ന് ദിലീപ്

കൊച്ചി : സത്യം ജയിച്ചുവെന്നും യഥാർത്ഥ ​ഗൂഢാലോചന നടന്നത് തനിക്കെതിരെയെന്നും നടൻ ദിലീപ്. ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനയുകയായിരുന്നുവെന്ന് നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തമായ ശേഷം കോടതി മുറ്റത്ത് ദിലീപ്...
- Advertisment -

Most Popular

- Advertisement -