Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaനിറപുത്തരി പൂജകൾ...

നിറപുത്തരി പൂജകൾ : ശരണ മന്ത്രങ്ങളാൽ ഭക്തി സാന്ദ്രമായി ശബരിമല

ശബരിമല :  ശരണ മന്ത്രങ്ങളാൽ ഭക്തി സാന്ദ്രമായി ശബരിമല. ഇന്നു പുലർച്ചെ 5.45നും 6.30നും മധ്യേ നിറപുത്തരി പൂജകൾ നടന്നു. ഇന്നലെ മുതൽ സന്നിധാനത്ത് മഴയെപ്പോലും അവഗണിച്ച് വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ നെൽകറ്റകൾ ശ്രീകോവിലിനുള്ളിൽ പൂജിച്ച് ശ്രീകോവിലിലും പിന്നെ സോപാനത്തും കതിർകുല കെട്ടിയശേഷം നെൽക്കതിരുകൾ തന്ത്രിയും മേൽശാന്തിയും ചേർന്ന്
ഭക്തർക്ക് പ്രസാദമായും നൽകി.

പൂജകൾ പൂർത്തിയാക്കി ഇന്നു രാത്രി 10ന് നട അടയ്ക്കും. തുടർന്ന് ചിങ്ങമാസ പൂജ, ഓണം പൂജകൾക്കായി 16ന് വീണ്ടും നട തുറക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കായികമേളയിലെ പ്രതിഷേധം : സ്കൂളുകളുടെ വിലക്ക് പിൻവലിച്ചു

തിരുവനന്തപുരം : കായികമേളയിലെ സമാപനച്ചടങ്ങിൽ പ്രതിഷേധിച്ചതിനെ തുടർന്ന് രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ, എറണാകുളം ജില്ലയിലെ മാര്‍ബേസില്‍ സ്‌കൂളുകളുടെ വിലക്കാണ് നീക്കിയത്. പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ...

ഗണപതി പൂജയും ആനയൂട്ടും നടത്തി

തിരുവല്ല : എഴിഞ്ഞില്ലം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യക്ഷ ഗണപതി പൂജയും ആനയൂട്ടും നടത്തി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനവും പ്രത്യക്ഷ ഗണപതി...
- Advertisment -

Most Popular

- Advertisement -