Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsചക്രവാത ചുഴി,ന്യുന...

ചക്രവാത ചുഴി,ന്യുന മർദ്ദ പാത്തി : സംസ്ഥാനത്ത് മഴ തുടരും

കോട്ടയം : സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 15 വരെ അതിശക്തമായ മഴക്കും 17 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് .നാളെ എറണാകുളം ,തൃശ്ശൂർ ജില്ലകളിൽ ഓറഞ്ചും തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,ഇടുക്കി ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ,വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് 

തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 m ഉയരം വരെ ന്യുന മർദ്ദപാത്തി സ്ഥിതി ചെയ്യുന്നു.ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് ട്രെയിനിനു നേരെ കല്ലേറ് : ഒരാൾക്ക് പരിക്ക്

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് മംഗലാപുരം മെയിലിന് നേരെ നടന്ന കല്ലേറിൽ ഒരാൾക്ക് പരിക്ക് .ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്. ഇഷ്ടികയേറു കൊണ്ട് ഷറഫുദ്ദീന്റെ വയറിനാണ് പരിക്കേറ്റത് .വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്റ്റേഷനില്‍നിന്ന്...

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ  ബലാൽസംഗം ചെയ്ത പ്രതി പിടിയിൽ

കോന്നി :  വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ കൂടൽ പോലീസ് പ്രതിയെ  പിടികൂടി. അരുവാപ്പുലം അതിരുങ്കൽ മുറ്റാക്കുഴി ഷാജി ഭവനം വീട്ടിൽ ബി സജി (35)യെയാണ് കൂടൽ പോലീസ്...
- Advertisment -

Most Popular

- Advertisement -