Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalപശ്ചിമബം​ഗാളിലെ വനിതാ...

പശ്ചിമബം​ഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം : രാജ്യവ്യാപകമായി പ്രതിഷേധവുമായി ഐഎംഎ

ന്യൂഡൽഹി : കൊൽക്കത്തയിലെ ജൂനിയർ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 24 മണിക്കൂർ സമരത്തിനാണ് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച്‌ കേരളത്തിലെ ഡോക്ടർമാർ ഇന്ന് കരിദിനം ആചരിക്കും.ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാ​ഗങ്ങളിൽ സേവനമുണ്ടാകും.

ആശുപത്രികളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണം, ആശുപത്രി ജീവനക്കാർക്കെതിരായുള്ള ആക്രമണങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം.അതേസമയം. ബംഗാളിൽ പ്രതിഷേധം ആളിക്കത്തുകയാണ്.സംഭവത്തിൽ മമത ബാനർജി രാജി വയ്ക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു.സിപിഎമ്മും പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡ്രഗൺബോട്ട് മത്സരത്തിൽ ആദ്യ കിരീടം പത്തനംതിട്ട ജില്ലയ്ക്ക്

ആലപ്പുഴ : സംസ്ഥാന ഡ്രഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ നിരണം ക്ലബ്ബ് പത്തനംതിട്ട ജില്ലയ്ക്ക് വേണ്ടി തുഴയെറിഞ്ഞു.  ആലപ്പുഴയിൽ നടന്ന സംസ്ഥാന ഡ്രാഗൺ ബോട്ട്ചാമ്പ്യൻഷിപ്പിലെ സീനിയർ വിഭാഗങ്ങളുടെ വിഭാഗത്തിലെ മത്സരത്തിലാണ് മൂന്ന് സ്വർണവും മൂന്നു...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ വായനപക്ഷാചരണം സംഘടിപ്പിച്ചു

തിരുവല്ല : വായന പക്ഷാചരണത്തോടെ അനുബന്ധിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്തും പഞ്ചായത്ത് ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ വായനപക്ഷാചരണവും സ്കൂൾ കുട്ടികൾക്ക് പുസ്തകം പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം  തോമസ് ഉദ്ഘാടനം ചെയ്തു. വൈസ്...
- Advertisment -

Most Popular

- Advertisement -