Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsറബർ തോട്ടത്തിൽ...

റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി

റാന്നി : പെരുനാട്ടിൽ റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. കൂനങ്കരയിലാണ് ഇത് കാണപ്പെട്ടത്. കഴിഞ്ഞ ഒന്നര വർഷമായി ടാപ്പിങ് ഇല്ലാതെ കിടന്ന റബർ തോട്ടത്തിലാണ് ഇത് കാണപ്പെട്ടത്.

ഇന്ന് രാവിലെ  മരം മുറിക്കാൻ എത്തിയവരാണ് തലയോട്ടിയും മറ്റു ഭാഗങ്ങളും കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പെരുനാട് പൊലീസ് പരിശോധന നടത്തിയതിന് ശേഷം അസ്ഥികൂട ഭാഗങ്ങളും തലയോട്ടിയും ശേഖരിച്ച് ഡി എൻ എ പരിശോധനയ്ക്ക് അയക്കും ഇതിന് ശേഷമേ ഇത് സ്ത്രീയുടേതാണോ പുരുഷൻ്റേതാണോ എന്ന് തിരിച്ചറിയാനാകു.

ജനവാസമേഖലയല്ലാത്ത ഇവിടെ തലയോട്ടിയും അസ്ഥികൂട ഭാഗങ്ങളും എങ്ങനെ എത്തിയെന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പെരുനാട് പൊലീസ് അറിയിച്ചു.

സമീപത്തെ പഞ്ചായത്ത് അംഗത്തിൽ നിന്നും പ്രദേശവാസികളിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ഫോറൻസിക്ക് സംഘവും പരിശോധന നടത്തി. പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികളും പൂർത്തിയായി 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അശ്ലീല പരാമർശം : ബോബി ചെമ്മണ്ണൂർ കസ്റ്റ‍ഡിയിൽ

കൽപ്പറ്റ : അശ്ലീല പരാമർശത്തിൽ നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാടു മേപ്പാടിയിൽ ബോബിയുടെ റിസോർട്ടിൽ നിന്നാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം...

“ഇനിയൊരു വന്ദനയെ നാടിന് നഷ്ടപ്പെടരുത്”:  ഓപ്പറേഷൻ തൂഫാന്‌ പിന്തുണയുമായി ഡോ. വന്ദന ദാസിന്റെ പിതാവ്

ആലപ്പുഴ: ലഹരിക്ക് അടിമയായ പ്രതി ക്രൂരമായി കൊലചെയ്ത ഡോ. വന്ദന ദാസിൻ്റെ ഓർമ്മകൾ ഇനി നാടിൻ്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് കരുത്താകും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വന്ദനയുടെ പിതാവ് കെ. ജി....

- Advertisment -

Most Popular

- Advertisement -