Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsടയര്‍ പൊട്ടി...

ടയര്‍ പൊട്ടി കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; നാലുപേര്‍ക്ക് പരുക്ക്

പത്തനംതിട്ട: ടയര്‍ പൊട്ടി നിയന്ത്രണംവിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്. പെരിങ്ങമലയില്‍ ഞായറാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം. പെരിങ്ങമല സ്വദേശികളായ അല്‍ അമീന്‍ (20), മുബാറക് (16), ഷാനു (20), അപ്പു (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.അപ്പുവിന്റെ സഹോദരിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വാഹനമെടുത്ത് വീട്ടിലേക്ക് പോകുകുകയായിരുന്നു ഇവര്‍.

പെരിങ്ങമല റേഷന്‍ കടയ്ക്ക് സമീപത്തെ വളവിൽ വച്ച് കാറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാര്‍ റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. തുടര്‍ന്ന് ആംബുലന്‍സില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സാരമായി പരിക്കേറ്റ അല്‍ അമീനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പത്തനംതിട്ട പൊലിസ് സ്ഥലത്തെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദ്യ ഇന്‍ന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി ഉടന്‍ അടൂരില്‍ : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ജില്ലയിലെ ആദ്യ ഇന്‍ന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി അടൂരില്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അങ്ങാടിക്കല്‍ വടക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ പേ...

വി എസ്സിന്റെ വിലാപയാത്ര ആലപ്പുഴ ജില്ലയിൽ എത്തി

ആലപ്പുഴ : വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ എത്തി.ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിടാൻ 17 മണിക്കൂറെടുത്തു...
- Advertisment -

Most Popular

- Advertisement -